Tuesday, July 14, 2026
Homeഅമേരിക്കഅമരഗായിക ജാനകിക്ക് (കവിത) ✍ പി. എൻ. വിജയൻ

അമരഗായിക ജാനകിക്ക് (കവിത) ✍ പി. എൻ. വിജയൻ

ജനകരാജകുമാരിയെ വെന്നിടും
കനകസുന്ദരമേടയിൽ മിന്നിടും
മധുരഗായികജാനകി വാനിലും
ജനമനസ്സിലുമത്ഭുതതാരകം!

തെലുഗുഭാഷയിലോളമടിച്ചവൾ-
ക്കുലകുഭാഷകളൊക്കെയുമുത്സ
വം
കലയെഴുംതമിളോളവുമൊപ്പമായ്
മലയലാളിതമാം മലയാളവും.

സമമെഴാത്തസുഗായികയാകിലും
സുമനസ്സ്, വിനമ്ര , വിശാലയും
അമരഗായിക തൻ സ്വരവീചികൾ
രമണിതൻവരവീണയിലെ ശ്രുതി.

പുഴസമം തളിരിട്ടകിനാക്കളും
മഴമുകിൽക്കൊളിവർണ്ണനുമത്ഭു
തം
ഒഴുകിനീലജലാശയമായതും
വഴിയിലഞ്ജനമുള്ളിരുകൺകളും

സ്വരമൊന്നു പഠിച്ചിടാതെ നീ
സ്വരരാഗങ്ങളിൽഗംഗയായവൾ
ഹര ശങ്കരനാദരത്തിനായ്
വരസങ്കീർത്തനമായിയുള്ളവൾ !

ഒളിമിന്നിയകോവിലിന്നകം
കിളികൊഞ്ചുന്ന ചിലങ്കയായിനീ
പുളകങ്ങൾ കൊരുത്തു വേലനായ്
കുഴൽനാദസ്വരമൊത്തു പാടിനീ

പഴയിഞ്ചിയിടുപ്പുതോറ്റുപോ-
മഴകേലുന്നൊരുനാദവൈഭവം
കലൈമാമണിയായിമിന്നിയോൾ
ഇരുൾ മൂടുന്നു ഹൃദന്തരങ്ങളിൽ.

ഹരിനീലജലാശയത്തിൽ നീ
വരതേനിന്നു വയമ്പു ചേർത്തതും
വരമഞ്ഞണിയാർന്ന കൊമ്പിലും
അറിവൂ മഞ്ഞകൾ
പൂവുകോർത്തതും

കിളിയായ് കിളിയേ വരൂ വിളി-
ച്ചലരായ് നീ
മലരിൻകൊടിയായവൾ
പലഭാഷയിൽ ഗാനമായനീ
കലയായ് നീലനഭസ്സു പൂകിയോ ?

അകലേയ്ക്കു പറന്നു പോകിലും
പകലും രാത്രിയുമൊന്നു പോലെ
നീ
അകതാരിലുമന്തിവാനിലും
മികവിൻതാരകമായി മിന്നിടും.

പി. എൻ. വിജയൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com