Wednesday, October 7, 2026
Homeഅമേരിക്കഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ഷാജി രാമപുരം

ഷാജി രാമപുരം

ഡാലസ്: പൗരോഹിത്യ സുവർണ്ണ ജൂബിലിയുടെ നിറവിൽ ആയിരിക്കുന്ന മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തായും, റാന്നി- നിലയ്ക്കൽ ഭദ്രാസനാധിപനുമായ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

റവ.എബ്രഹാം വി.സാംസൺ, റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ്, പി. ടി മാത്യു, ബാബു സി. മാത്യു,  ഷാജി എസ്.രാമപുരം, ചെറിയാൻ അലക്സാണ്ടർ, ഈശോ മാളിയേക്കൽ, ജോൺ മാത്യു, പി. എം എബ്രഹാം, ആൻഡ്രൂസ് അഞ്ചേരി എന്നിവർ വ്യാഴാഴ്ച്ച ഉച്ചക്ക് കാനഡായിൽ നിന്നും ഡാലസിൽ എത്തിച്ചേർന്ന സഫ്രഗൻ മെത്രാപ്പോലീത്തായെ സ്വീകരിക്കുവാന്‍ എയർപോർട്ടിൽ എത്തിയിരുന്നു.

ഡാലസിലെ റിച്ചാർഡ്സണിലുള്ള കോട്ടയം അഞ്ചേരി സ്വദേശി ബാബു സി. മാത്യുവിന്റെ ഭവനത്തിൽ വെച്ച് തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ അനേക വൈദിക ശ്രേഷ്ഠരും,ആത്മായ നേതാക്കളും സംബന്ധിച്ചു.

സെപ്റ്റംബർ 27 ഞായറാഴ്ച (നാളെ ) ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച്  നടക്കുന്ന ആരാധനയ്ക്കും വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കും ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലിത്താ നേതൃത്വം നൽകും.

 വാർത്ത :  ഷാജി രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ