Saturday, August 29, 2026
Homeഇന്ത്യനീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ന് രാജ്യവ്യാപക മോക് ഡ്രിൽ നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി

നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ന് രാജ്യവ്യാപക മോക് ഡ്രിൽ നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി

നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ന് രാജ്യവ്യാപക മോക് ഡ്രിൽ നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി. തയ്യാറെടുപ്പ് വിലയിരുത്താനും സുഗമമായ പരീക്ഷാ നടത്തിപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചു വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന മോക്ക് ഡ്രില്ലിൽ രണ്ടര ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ ഭാഗമാകും. ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെയാണ് ജൂൺ 21ന് പുനരന്വേഷണം നടക്കുന്നത്.

അതേസമയം, നീറ്റ് പുനപരീക്ഷയുടെ സുരക്ഷ കണക്കിലെടുത്ത് ടെലിഗ്രാമിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താത്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. ഐടി ആക്ടിലെ 69A-യിലെ നടപടിക്രമങ്ങൾ പാലിച്ച അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ കേന്ദ്രം ഉന്നയിച്ച കാരണങ്ങൾ പര്യാപ്തമാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു. വാദത്തിനിടെ ഗുരുതരമായ ആരോപണങ്ങൾ ആണ് കേന്ദ്രം ടെലിഗ്രാമിന് എതിരെ നിരത്തിയത്.

തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും സൗകര്യപ്രദമായ പ്ലാറ്റ്ഫോം ടെലിഗ്രാം ആണെന്നായിരുന്നു കേന്ദ്രത്തിൻ്റെ വാദം.ഡൽഹി ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചേക്കും. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി എല്ലാ മെഡിക്കൽ കോളേജുകൾക്കും സ്റ്റേഷൻ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം നൽകി. അതീവ ജാഗ്രത പുലർത്താനും നാളെയും സ്റ്റാഫുകൾക്ക് അവധി അനുവദിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചു.

അഹമ്മദാബാദിൽ നീറ്റ് പരീക്ഷാർത്ഥി കെട്ടിടത്തിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.പരീക്ഷാസമ്മർദ്ദം നേരിട്ടതായി അറിയില്ലെന്നാണ് കുടുംബത്തിൻ്റെ മൊഴി. കേസിൽ അന്വേഷണം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ