Friday, August 28, 2026
Homeകേരളം“പ്രോജക്ട് സീറോ”: കൈക്കൂലി കേസിൽ ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിൽ

“പ്രോജക്ട് സീറോ”: കൈക്കൂലി കേസിൽ ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിൽ

കാസർഗോഡ്: പരാതിക്കാരൻ ഉപാദ്ധ്യക്ഷനായിട്ടുള്ള ക്ഷേത്രകമ്മിറ്റിയുടെ നടത്തിപ്പിലുള്ള ക്ഷേത്രത്തിന് ഒരു ഭക്ത സൗജന്യമായി നൽകിയ ഭൂമി ക്ഷേത്രകമ്മിറ്റിയുടെ പേരിലാക്കി നികുതി ഒടുക്കി കൊടുക്കുന്നതിന് പരാതിക്കാരനിൽ നിന്നും 5,000/- രൂപ കൈക്കൂലി വാങ്ങിയ കാസർഗോഡ്, ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പറും, കാസർഗോഡ് കൊടിബയൽ സ്വദേശിയുമായ ശിവപ്രസാദ്.കെ (വയസ്സ് 42) യെ വിജിലൻസ് സംഘം ഇന്ന്(18.06.2026) കൈയ്യോടെ പിടികൂടി.

കാസർഗോഡ് മംഗൽപ്പാടി സ്വദേശിയായ പരാതിക്കാരൻ ഉപാദ്ധ്യക്ഷനായിട്ടുള്ള ക്ഷേത്രകമ്മിറ്റിയുടെ നടത്തിപ്പിലുള്ള ക്ഷേത്രത്തിന് ഒരു ഭക്ത സൗജന്യമായി 2011 ൽ നൽകിയ ഭൂമി ക്ഷേത്രകമ്മിറ്റിയുടെ പേരിലാക്കി നികുതി ഒടുക്കി കൊടുക്കുന്നതിന് വേണ്ടി പരാതിക്കാരൻ ഒരു മാസം മുൻപ് ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെത്തി അപേക്ഷ നൽകിയിരുന്നു. അപേക്ഷ വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ നികുതി ചീട്ട് പഴയ ഉടമസ്ഥയുടെ പേരിലായതിനാൽ കുറേ പണിയുണ്ടെന്നും, പെട്ടെന്ന് നികുതി അടയ്ക്കാനാകില്ലായെന്നും പറഞ്ഞു. പരാതിക്കാരൻ ഓഫീസിൽ നിന്നും തിരികെ പോകാൻ ഇറങ്ങിയ സമയം വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പറായ ശിവപ്രസാദ്.കെ സ്പെഷ്യൽ വില്ലേജ് ഓഫീസറോട് പറഞ്ഞ് കാര്യം പെട്ടെന്ന് ശരിയാക്കി തരാമെന്നും, അതിന് ചെലവുണ്ടെന്നും പറഞ്ഞിരുന്നു. തുടർന്ന് പരാതിക്കാരൻ ഒരാഴ്ച മുൻപ് വില്ലേജ് ഓഫീസിലെത്തി ശിവപ്രസാദിനെ കണ്ടതിനെ തുടർന്ന് 11.06.2026 തീയതി സ്പെഷ്യൽ വില്ലേജ് ഓഫീസറോടൊപ്പം ശിവപ്രസാദും സ്ഥലം വന്ന് നോക്കുകയും തിരികെ പോകാൻ നേരം പരാതിക്കാരനിൽ നിന്നും 1,500/- രൂപ കൈക്കൂലിയായി ചോദിച്ചു വാങ്ങിയെടുത്ത ശേഷം, 5,000/- രൂപ കൂടി ബാക്കിയുണ്ടെന്നും, അത് പിന്നീട് നൽകണമെന്നും പറഞ്ഞിരുന്നു. തുടർന്ന് 16.06.2026 തീയതി പരാതിക്കാരൻ രേഖകളുമായി വില്ലേജ് ഓഫീസിലെത്തി ശിവപ്രസാദിനെയും സ്പെഷ്യൽ വില്ലേജ് ഓഫീസറെയും കാണുകയും, രേഖകൾ സ്പെഷ്യൽ വില്ലേജ് ഓഫീസർ പരിശോധിക്കുകയും ചെയ്തു.

തുടർന്ന് ശിവപ്രസാദ് പലപ്രാവശ്യം പരാതിക്കാരനെ ഫോൺ മുഖാന്തിരം ബന്ധപ്പെട്ട് കൈക്കൂലിയായി 5,000/- രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് കൈക്കൂലി നല്കി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിന് മുൻവശം വച്ച് ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പറും കാസർഗോഡ് കൊടിബയൽ സ്വദേശിയുമായ ശിവപ്രസാദ്.കെ (വയസ്സ് 42) യെ പരാതിക്കാരനിൽ നിന്നും 5,000/-രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യർത്ഥിച്ചു.
#keralavigilance

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ