Thursday, August 27, 2026
Homeകേരളംറേഷൻ വിതരണ സംവിധാനത്തിലെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായി ‘ഓപ്പറേഷൻ ഭക്ഷ്യ സുരക്ഷ’യുമായി വിജിലൻസ്: “പ്രോജക്ട് സീറോ”...

റേഷൻ വിതരണ സംവിധാനത്തിലെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായി ‘ഓപ്പറേഷൻ ഭക്ഷ്യ സുരക്ഷ’യുമായി വിജിലൻസ്: “പ്രോജക്ട് സീറോ” യുടെ ഭാഗമായി വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സപ്ലൈക്കോ എൻ.എഫ്.എസ്.എ. ഗോഡൗണുകളും, സിവിൽ സപ്ലൈസ് വകുപ്പിന് കീഴിലുള്ള റേഷൻ കടകളും ഉൾപ്പെടുന്ന പൊതു വിതരണ സംവിധാനവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വിജിലൻസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്. ന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത 14 എൻ.എഫ്.എസ്.എ. ഗോഡൗണുകളിലും, 54 റേഷൻ ഷോപ്പുകളിലും “ഓപ്പറേഷൻ ഭക്ഷ്യ സുരക്ഷ” എന്ന പേരിൽ ഇന്ന് (16.06.2026) രാവിലെ 10.30 മുതൽ വിജിലൻസ് ഒരു സംസ്ഥാനതല മിന്നൽ പരിശോധന നടത്തിവരുന്നു.

അഴിമതി വിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിജിലൻസ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന “പ്രോജക്ട് സീറോ” പദ്ധതിയുടെ ഭാഗമായി, വിവിധ വകുപ്പുകളിലെ സേവന വിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി തടയുന്നതിനുള്ള പ്രോ-ആക്ടീവ് വിജിലൻസ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സംസ്ഥാനതല മിന്നൽ പരിശോധന നടത്തിവരുന്നത്.

പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിൽ കൃത്രിമം വരുത്തി കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായും, റേഷൻ കട ലൈസൻസികൾ, ഗോഡൗൺ ജീവനക്കാരുടെയും, കരാറുകാരുടെയും, ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഭക്ഷ്യധാന്യങ്ങൾ അനധികൃതമായി മറിച്ചു വിൽക്കുന്നതായും, ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങൾ വ്യാജ ബില്ലിംഗ്, ഒ.ടി.പി ദുരുപയോഗം, എന്നിവ ചെയ്ത് തട്ടിയെടുക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

എൻ.എഫ്.എസ്.എ.ഗോഡൗണുകളിലെ രേഖകളിൽ കാണിക്കുന്ന സ്റ്റോക്കും യഥാർത്ഥ സ്റ്റോക്കും തമ്മിൽ വലിയ വ്യത്യാസം നിലനിൽക്കുന്നതും, പൊതു വിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യ ധാന്യം ഗോഡൗണുകളിൽ നിന്നും തന്നെ കടത്തികൊണ്ട് പോയി കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായും ഉൾപ്പെടെയുള്ള ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

വിജിലൻസിന് ലഭിച്ച ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികളും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് ന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത 14 എൻ.എഫ്.എസ്.എ. ഗോഡൗണുകളിലും, 54 റേഷൻ ഷോപ്പുകളിലും ഇന്ന് (16.06.2026) രാവിലെ 10.30 മണി മുതൽ “ഓപ്പറേഷൻ ഭക്ഷ്യ സുരക്ഷ” എന്ന പേരിൽ വിജിലൻസ് സംസ്ഥാനതല മിന്നൽ പരിശോധന നടത്തിവരുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
#keralavigilance #OperationBhakshyaSuraksha #ProjectZero

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ