Thursday, August 27, 2026
Homeകേരളംപി എച്ച് കുര്യൻ ഐഎസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

പി എച്ച് കുര്യൻ ഐഎസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഇലഞ്ഞി: വിസാറ്റ് കോളേജ് അഡ്വൈസറി ബോർഡ് ചെയർമാനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും കോട്ടയം, ഇടുക്കി ജില്ലാ കളക്ടറും റവന്യൂ, ഐടി, വ്യവസായ സെക്രട്ടറിയുമായിരുന്നു പിഎച്ച് കുര്യൻറെ നിര്യാണത്തിൽ വിസാറ്റ് കോളേജ് ചെയർമാൻ ശ്രീ. രാജു കുര്യൻ അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണ തന്ത്രജ്ഞനും സർവോപരി ഒരു മനുഷ്യസ്നേഹിയുമായ ബ്യൂറോക്രാറ്റ് ആയിരുന്നു പി .എച്ച് കുര്യൻ ഐഎഎസ് എന്ന് വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ ശ്രീ. രാജു കുര്യൻ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.

അദ്ദേഹത്തിൻറെ സിവിൽ സർവീസ് ജീവിതത്തിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ കൺട്രോളർ ജനറൽ ഓഫ് പേറ്റൻറ്, ഡിസൈൻസ് ആൻഡ് ട്രേഡ് മാർക്ക് എന്ന പദവി അലങ്കരിക്കുന്ന ആദ്യ ഐഎഎസ് കാരനായിരുന്നു അദ്ദേഹം. ക്യാൻസർ മരുന്നുകളുടെ നിർമ്മാണത്തിൽ പേറ്റൻറ് സ്ഥാപനങ്ങൾ ചെലുത്തിയിരുന്ന അമിതമായ വില ഗണ്യമായി കുറയ്ക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു.

വ്യവസായ വകുപ്പ് സെക്രട്ടറിയും ഐടി സെക്രട്ടറിയും റവന്യൂ സെക്രട്ടറിയുമായി തൻറെ കർമ്മ മേഖലകളിൽ ശോഭിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. വിസാറ്റ് കോളേജ് പ്രാരംഭ കാലഘട്ടം മുതൽ കോളേജ് അഡ്വൈസറി ബോർഡിൽ ചെയർമാനായി പ്രവർത്തിച് വിസാറ്റ് കോളജിനെ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിരയിൽ എത്തിക്കുന്നതിൽ അദ്ദേഹം നിസ്തുലമായ പങ്കുവഹിച്ചു. വിസ ഗ്രൂപ്പിന് വേണ്ടി ലീഗിൽ അഡ്വൈസർ അഡ്വ. എബ്രഹാം ചെട്ടിശ്ശേരി, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു സി. വി, ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് ടോം പി.ആർ.ഒ ഷാജി ആറ്റുപുറം എന്നിവർ അനുശോചനം രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ