കലണ്ടറിൻ്റെ താളു മാറ്റുമ്പോൾ അതിലെ ചുവന്ന നമ്പറുകൾ ശ്രദ്ധിച്ചു മറ്റൊരു ഓണം കൂടി പെട്ടെന്നു മനസ്സിലൂടെ ഒരു തോന്നൽ കടന്നുവന്നു ഈ പ്രാവശ്യത്തെ ഓണം നാട്ടിൽ ആഘോഷിച്ചാൽ എന്തായെന്ന് . വേഗം ലീനയെ വിളിച്ചു നാട്ടിൽ ഓണത്തിനു പോകാമെന്നു പറഞ്ഞു അവിശ്വസനീയമായതു കേട്ടപോലെ അവൾ തൻ്റെ മുഖത്തേയ്യ്ക്കു ഉറ്റുനോക്കി. വർഷങ്ങൾ നാലഞ്ചു കഴിഞ്ഞു അന്നൊന്നും തോന്നാത്ത കാര്യം ഇപ്പോഴെന്തേ തോന്നുന്നതെന്ന മട്ടായിരുന്നു ആ നോട്ടത്തിൻ്റെ അർഥം അതു കണ്ടില്ലായെന്ന നടിച്ചു കൊണ്ടു പറഞ്ഞു ” വേഗം സാധനങ്ങളൊക്കെ പാക്ക് ചെയ്തോളു. നാളെത്തന്നെ നമുക്കു പുറപ്പെടണം കാറിനാണെങ്കിൽ ഒരു പതിനെട്ടു മണിക്കൂറെടുക്കും ഇടയ്ക് നമുക്ക് വല്ലയിടത്തും റെസ്റ്റ് എടുക്കാം ഞാൻ അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാം, ”
പോകുന്ന പോക്കിൽ അയാളുടെ മനസ്സിൽ പല ചിന്തകളും കടത്തു വന്നു വീട്ടുകാരോട് പിണങ്ങി അഞ്ചു വർഷം കഴിയുക അതും പ്രേമത്തിൻ്റെ പേരും പറഞ്ഞ്.
ലീനയും താനും ഒന്നിച്ച് പഠിച്ചതാണ് കോളേജിൽ പഠിക്കുന്ന കാലത്ത് തങ്ങൾക്ക് മനസ്സിലായി പരസ്പരം പിരിഞ്ഞിരിക്കുക സാദ്ധ്യമല്ലായെന്ന് അവിടെയും ഉണ്ടായിരുന്നു പ്രശ്നം താൻ ഹിന്ദുവും ലീന കൃസ്ത്യനും പ്രശ്നങ്ങൾ പൊന്തി വരാൻ പ്രത്യേകിച്ച് കാരണം വല്ലതും വേണോ ? അതിനാൽ ബുദ്ധിപൂർവം തീരുമാനങ്ങൾ എടുത്തു ആരേയും ആശ്രയിക്കാതെ ജീവിക്കാൻ രണ്ടു പേർക്കും ജോലി വേണം. കഴിയുന്നതും രണ്ടു വീട്ടുകാരുടെയും അകലെ വേണം അല്ലെങ്കിൽ അനാവശ്യമായ കൈകടത്തലുകൾ ഉണ്ടാവും വിചാരിച്ചതു പോലെ നടക്കാൻ കുറച്ചു സമയമെടുത്തുയെന്നാണു നേര്.
വീട്ടിലറിഞ്ഞപ്പോഴത്തെ പുകിൽ ഒന്നും പറയാതിരിക്കുകയാണ് ഭേദം. പരദേവതമാരെ കുടിയിരിത്തിയിരിക്കുന്ന വീട്ടിൽ അന്യമതസ്ഥയായ ഒരാൾ ജീവിക്കാനോ അത് എന്തെയാലും വേണ്ടാ എന്നുള്ള മട്ടായിരുന്നു അച്ഛന്
“ദൈവങ്ങൾക്കു മതമില്ല, മനുഷ്യനേ മതമുള്ളു എന്നുതാൻ അവസാനം അച്ഛൻ തീർപ്പു കല്പിച്ചു
“ഞാൻ പറയുന്നതു കേൾക്കുന്നവർ മാത്രം ഈ വീട്ടിൽ താമസിച്ചാൽ മതി”എന്ന് എങ്കിൽ താൻ ലീനയോടൊപ്പം പോവുകയാണെന്നു പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ആദ്യമൊക്കെ ആ കാര്യങ്ങൾ ചിന്തിക്കുമ്പോൾ തന്നെ വാശിയും ദേഷ്യവുമൊക്കെ തോന്നുമായിരുന്നു പക്ഷേ കാലം കഴിയുന്തോറും വാശിയുടെ മൂർച്ച കുറയുന്ന പോലെ
അച്ഛനും അമ്മയ്ക്കും വയസ്സായി തൻ്റെ മകനും തന്നോട് ഇങ്ങനെ പെരുമാറിയാൽ താൻ എത്രമാത്രം വേദനിക്കും അതോർത്തപ്പോൾ തന്നെ തൻ്റെ ദേഷ്യമാകെ അലിഞ്ഞു പോയി. ഇത്തരം ചിന്തകളാണ് തന്നെ നാട്ടിൽ എത്തിക്കുന്നത്
കാറിൽ ഇരിക്കുമ്പോൾ ലീനയ്ക്ക് കുറെ സ്റ്റഡി ക്ലാസ്സെടുത്തു അച്ഛനും അമ്മയും
എന്തെങ്കിലുംപറഞ്ഞാൽ അതിന് മറുത്ത് ഒരക്ഷരം പറയരുത് അവരുടെ ഹൃദയത്തിൽ കയറുകയാണ്. നമ്മുടെ ആവശ്യം അവൾ അതു തലകുലുക്കി സമ്മതിച്ചു
വീടിനോട് അടുക്കുന്തോറും ഹൃദയം പടപടാന്നടിച്ചു. മുറ്റത്തു കാർ നിർത്തിയ ശബ്ദം കേട്ടാവാംഅച്ഛനും അമ്മയും വരാന്തയിലേയ്ക്കു വന്നു
ഒരിക്കലും പ്രതീക്ഷിക്കാതെ പെട്ടെന്നു തന്നെയും കുടുംബത്തിനെയും കണ്ടപ്പോൾ അച്ഛനാകെ ഒന്നു പരുങ്ങി വല്ലാത്ത ഒരു അങ്കലാപ്പായിരുന്നു അമ്മയുടെ മുഖത്ത് താൻ അച്ഛൻ്റെയും അമ്മയുടെയും കാല് തൊട്ട് വന്ദി ക്കുന്നതുകണ്ട് ലീനയും അങ്ങനെ ചെയ്തു എന്തു പറയണമെന്നറിയാതെ അവർ നിന്നപ്പോൾ താൻ കുഞ്ഞിനോടായി പറഞ്ഞു
“മോനെ, മോൻ്റെ മുത്തശ്ശിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തേ ” അവൻ അതുപോലെ ചെയ്തു അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ തെരു തെരു ഉമ്മവച്ചു ആ കാഴച കണ്ട് അച്ഛൻ്റെ കണ്ണും നിറഞ്ഞൊഴുകി വേഗം ആ കണ്ണീരു തുടച്ച മാറ്റി കൃത്രിമ ഗൗരവം നടിച്ചു പക്ഷേ അമ്മയ്ക്ക് അഭിനയിക്കുവാൻ അറിയില്ലലോ അമ്മ പറഞ്ഞു “മക്കളെ വേഗം ഫ്രഷ് ആയിട്ടു വരൂ നമുക്ക് ഒന്നിച്ച് ഉണ്ണാൻ ഇരിക്കാം ”
ബാഗുമെടുത്തു അകത്തേയ്ക്കു നടക്കുമ്പോൾ മോനോട് മുത്തശ്ശനും മുത്തശ്ശിയും കൊഞ്ചി വർത്തമാനം പറയുന്നതു കേട്ടു അതു കണ്ടപ്പോൾഹൃദയത്തിലെ ഭാരമെല്ലാം ആ ഓണ ദിവസം ഇറക്കി വച്ച പോലെ തോന്നി



