Thursday, October 8, 2026
Homeകേരളംവോട്ടർ പട്ടികയിൽ പേര് ചേർക്കാം: ഒക്ടോബർ 15 മുതൽ തിരുവനന്തപുരം ജില്ലയിൽ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്

വോട്ടർ പട്ടികയിൽ പേര് ചേർക്കാം: ഒക്ടോബർ 15 മുതൽ തിരുവനന്തപുരം ജില്ലയിൽ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്

തിരുവനന്തപുരം : വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്കും 2027 ജനുവരി 1ന് 18 വയസ് പൂർത്തിയാകുന്നവർക്കും പേര് ചേർക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അഞ്ജു കെ.എസ് അറിയിച്ചു.

ഒക്ടോബർ 15 മുതൽ 31 വരെ ജില്ലയിലെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഫോറം വിതരണവും ഡിജിറ്റൽ ഹെൽപ് ഡെസ്‌ക്കുകളും പ്രവർത്തിക്കും.

മുൻപുണ്ടായിരുന്ന അധിക ഡിക്ലറേഷൻ ഫോറം ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ അപേക്ഷകർക്ക് ഫോറം 6 മാത്രം പൂർത്തിയാക്കി സമർപ്പിക്കാം. https://voters.eci.gov.in എന്ന ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയോ ECINet App മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

*ആവശ്യമായ രേഖകൾ.*

അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, മേൽവിലാസം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്നതിന് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ള 12 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം.

അപേക്ഷയോടൊപ്പം ആധാർ നൽകുന്നവർ അതിന് പുറമെ അംഗീകൃതമായ മറ്റൊരു രേഖ കൂടി സമർപ്പിക്കേണ്ടതാണ്.വോട്ടർ പട്ടികയിൽ നിലവിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബാംഗത്തിന്റെയോ അയൽവാസിയുടെയോ വോട്ടർ തിരിച്ചറിയൽ കാർഡ് (EPIC) നമ്പർ അപേക്ഷയിൽ രേഖപ്പെടുത്തണം. അപേക്ഷകളുടെ തുടർപരിശോധന ബൂത്ത് ലെവൽ ഓഫീസർമാർ അപേക്ഷകരുടെ വീടുകളിലെത്തി പൂർത്തിയാക്കും.

*വിദ്യാർത്ഥികൾക്കായി ‘ക്യാമ്പസ് ടു ബൂത്ത്’ ഡ്രൈവ്*

യുവവോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കോളേജ്, ഹയർ സെക്കൻഡറി സ്‌കൂൾ തലങ്ങളിൽ ‘ക്യാമ്പസ് ടു ബൂത്ത്’ എൻറോൾമെന്റ് ഡ്രൈവ് നടത്തും. നവംബർ 2 മുതൽ 7 വരെ ‘Step Forward, Get Counted’ എന്ന ടാഗ്‌ലൈനോടെയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

ജനാധിപത്യ പ്രക്രിയകളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ വഴി വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണ പരിപാടികൾ നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ