Thursday, October 8, 2026
Homeകേരളംപോസ്റ്റ് ഓഫീസ് ആർ.ഡി നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ

പോസ്റ്റ് ഓഫീസ് ആർ.ഡി നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ

പോസ്റ്റ് ഓഫീസ് ആർ.ഡി (ആവർത്തന നിക്ഷേപ) അക്കൗണ്ട് ഉടമകൾ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി തൃശ്ശൂർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

പോസ്റ്റ് ഓഫീസ് ആർ.ഡി സുരക്ഷിതമായ ഒരു ലഘുസമ്പാദ്യ പദ്ധതിയാണെങ്കിലും നിക്ഷേപങ്ങൾ നടത്തുമ്പോൾ അക്കൗണ്ട് ഉടമകൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അംഗീകൃത ഏജന്റുമാർ മുഖേനയോ നിക്ഷേപകർക്ക് നേരിട്ടോ പോസ്റ്റ് ഓഫീസിൽ നിക്ഷേപം നടത്താവുന്നതാണ്.

ഏജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ തുക നൽകിയ ഉടൻ തന്നെ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്റിന്റെ കയ്യൊപ്പ് വാങ്ങേണ്ടതാണ്. എന്നാൽ നിക്ഷേപകൻ നൽകിയ തുക പോസ്റ്റ് ഓഫീസിൽ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ്മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാൽ, എല്ലാ മാസവും തുക നൽകുന്നതിന് മുൻപ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ