Saturday, May 30, 2026
Homeകേരളംഇലന്തൂർ ഇരട്ടനരബലിക്കേസിൽ അന്വേഷണഉദ്യോഗസ്ഥൻ്റെ പോഡ്‌കാസ്റ്റ് എപ്പിസോഡ് നീക്കം ചെയ്യാൻ കോടതി ഉത്തരവ്

ഇലന്തൂർ ഇരട്ടനരബലിക്കേസിൽ അന്വേഷണഉദ്യോഗസ്ഥൻ്റെ പോഡ്‌കാസ്റ്റ് എപ്പിസോഡ് നീക്കം ചെയ്യാൻ കോടതി ഉത്തരവ്

കൊച്ചി.ഇലന്തൂർ ഇരട്ടനരബലിക്കേസിൽ അന്വേഷണഉദ്യോഗസ്ഥൻ്റെ പോഡ്‌കാസ്റ്റ് എപ്പിസോഡ് നീക്കം ചെയ്യാൻ കോടതി ഉത്തരവ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളിൽ സമാന്തരമായ മാധ്യമ വിചാരണ അനുവദിക്കാനാവില്ലെന്നും കോടതി. ഉത്തരവിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.

സഫാരി ടി.വി.യുടെ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയുടെ പന്ത്രണ്ടാം എപ്പിസോഡ് നീക്കം ചെയ്യാനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്.

പ്രതികളുടെ ഹർജിയിൽ ദൃശ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് കോടതി നിർദ്ദേശം നൽകി. റിട്ട എസ്സിപി സി. ജയകുമാറാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി പോഡ്കാസ്റ്റ് ചെയ്തത്. ഇതിനെതിരെ വിചാരണ കോടതിയെ സമീപിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com