Monday, May 4, 2026
Homeഅമേരിക്കഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. വരുന്ന 48 മണിക്കൂർ നിലവിലെ സ്ഥലത്ത് തന്നെ പൗരന്മാർ തുടരണമെന്ന് ഇന്ത്യൻ എംബസി. സൈനിക സംവിധാനങ്ങൾ ഉള്ള ഇടങ്ങളും ബഹുനില കെട്ടിടങ്ങളിലെ മുകളിലത്തെ നിലകളും ഒഴിവാക്കണമെന്നും വീടിനുള്ളിൽ തുടരണമെന്നും നിർദേശം നൽകി. എംബസിയുടെ അടിയന്തര നമ്പറുകൾ പ്രവർത്തനക്ഷമമായി തുടരുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

ഇറാന് നേരെ കൊലവിളിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രം​ഗത്തെത്തി. ഇനി ഒരിക്കലും തിരിച്ചു വരാനാകാത്ത വിധം ഇറാനെ ഇന്ന് രാത്രി തന്നെ ഇല്ലാതാക്കുമെന്നാണ് ഭീഷണി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ട്രംപ് അനുവദിച്ച സമയം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെയാണ് ഇറാനെതിരായ പുതിയ ഭീഷണിയുമായി ട്രംപ് രം​ഗത്തെത്തിയത്. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന്റെ എണ്ണ കേന്ദ്രമായ ഖാർ​ഗ് ദ്വീപിൽ ആക്രമണം നടന്നു.

അതിരുകടന്നാൽ പശ്ചിമേഷ്യയുടെ പുറത്തേക്ക് തിരിച്ചടി വ്യാപിപ്പിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ അവസാന വട്ട ചർച്ചകളിലേക്ക് അമേരിക്കയും ഇറാനും കടന്നതായി മധ്യസ്ഥ രാജ്യമായ പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com