ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ സമരം ഇന്നലെത്തെ കഴിഞ്ഞു എം പിമാർ രാജ്ഘട്ടിൽ എത്തി ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തി. മൂന്ന് ബസുകളിലായാണ് എം പിമാർ രാജ്ഘട്ടിലേക്ക് എത്തിയത്. രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും തങ്ങളുടെ വസ്ത്രത്തിലാണ് മടങ്ങി പോയത്
സമാധാനപരമായിരുന്നു ഇന്നലെ സമരം. പൊലീസ് യാതൊരുതരത്തിലുമുള്ള ബലപ്രയോഗത്തിനും മുതിർന്നില്ല. കൂടാതെ ബാരിക്കേഡ് ഉപയോഗിച്ച് റോഡുകൾ അടച്ചിടുകയോ പ്രതിഷേധത്തെ നിയന്ത്രിക്കുന്ന തരത്തിലുള്ള യാഥാർത്ഥ്യ ഇടപെടലുകളും പോലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. രാജ്ഘട്ടിലേക്കുള്ള എല്ലാ റോഡുകളും തുറന്നുകൊടുത്ത എംപിമാർ സഞ്ചരിച്ച ബസുകളെ പൊലീസ് അകത്തേയ്ക്ക് കടത്തിവിടുകയായിരുന്നു.
ഇന്ത്യൻ ജനാധിപത്യത്തെ ഗ്യാനേഷ്കുമാർ തകർത്തു, അത് തിരിച്ചുപിടിക്കാനായി പ്രാർത്ഥിക്കാൻ വന്നതാണ്. സമരം ഇവിടെ തീരുന്നില്ലെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു



