Wednesday, April 29, 2026
Homeകഥ/കവിതഗസ്സ.... (കവിത) ✍ റജീന നൗഷാദ്

ഗസ്സ…. (കവിത) ✍ റജീന നൗഷാദ്

റജീന നൗഷാദ്

യുദ്ധകാഹളം മുഴങ്ങുന്നു
ഗസ്സ തൻ മണ്ണിൽ,
നാടിൻ നെഞ്ചകം തകർക്കുമാറ്
തീമഴപെയ്യും സ്ഫോടനത്തിൽ
വിറങ്ങലിക്കുന്നു നിരപരാധികളാം
മനുഷ്യജന്മങ്ങൾ..

പിടഞ്ഞു വീഴുന്നു മാനവർ
ഹൃദയം തകരും നിലവിളികൾ
മാറ്റൊലി കൊള്ളുന്നു ചുറ്റിനും,
അമ്മതൻ കൺമുന്നിൽ
ഞെട്ടറ്റു വീഴും പിഞ്ചോമനകൾ
നാളത്തെ നാടിൻ തുടിപ്പുകൾ
ഹൃദയഭേദകമീ കാഴ്ച്ച..

ഉറ്റവരും ഉടയവരും കൺമുന്നിൽ
പിടഞ്ഞു വീണ മണ്ണിൽ നാളെയൊരു
പ്രഭാതം കാണുമെന്നുറപ്പില്ലയെങ്കിലും
മാതാവാം ജന്മനാടിനെ ഉപേക്ഷിക്കില്ല
ഞങ്ങൾ..

ഗസ്സയിലെ ജനങ്ങൾ വീണ്ടും
പുഞ്ചിരിക്കുന്നൊരു പുതിയ
പുലരി പിറക്കും നാളിനായ്,
മാതാപിതാക്കളും സഹോദരങ്ങളും
ജീവത്യാഗം ചെയ്തു അലിഞ്ഞു
ചേർന്ന
ഈ മണ്ണിൽ സന്തോഷത്തിൻ
പുതുപുലരിക്കായി നമുക്ക്
കാത്തിരിക്കാം റഫയിലെ
സഹോദരങ്ങൾക്കൊപ്പം..

✍ റജീന നൗഷാദ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com