സുരുചിരമുഖീ ബാലേ
സുരഭില കളേബരേ
സുലളിത വദനേ സഖീ
സുമബാണ മിഴിയാളേ..
രാവിൻ യാമങ്ങൾ
മറയുന്നു
രാഗേന്ദു വിടരുന്നു
രാജീവ പുഷ്പദലങ്ങളിൽ സഖീ
രാക്കിളികൾ മയങ്ങുന്നു..
മധുകണമുതിരും നിൻ
മലർ തോൽക്കുമധരത്തിൽ
മധുപനണഞ്ഞില്ലേ സഖീ
മതിമുഖീ മനോഹരീ..
മലർമഴ പൊഴിയുന്നു
മധുമാസമണഞ്ഞല്ലോ
മന്ദഹാസം തൂകി സഖീ
മലരമ്പനണഞ്ഞില്ലേ..
നിശീഥ നീലിമയിൽ
നിദ്രയെങ്ങോ മറയുന്നു
നിർമ്മലേ എൻമാനസം സഖീ
നിനക്കായ് തുടിക്കുന്നു..
അനുപമേ അതിലോലേ
അനുരാഗ തപസ്സ്വിനീ
അറിയുന്നതില്ലേ സഖീ
എൻ അനഘമാം
അഭിലാഷങ്ങൾ..



