കുത്തിയിരുന്നോ കുന്ത്രാണ്ടം പിടി ച്ച്.. രണ്ട് വീടിനപ്പുറമാണ് ഒരു മരണം നടന്നത്… ഒന്ന് പോവാ…
സിലിക്കൺ വാലിയിലെ പ്രഫസ്സർക്ക് നേരമുണ്ടാവില്ല…
“അമ്മ പോയല്ലോ… ഇനി ഇപ്പോൾ മൂപ്പർ സ്വസ്ഥമായി പോക്കോളും… ചിതയിലേക്കെടുക്കും മുൻപ് അമ്മയെ ഒരു നോട്ടം കണ്ടൂലോ…” ചെക്കാ…
അടുത്ത വീടുകളൊക്കെ ആയിട്ട് ഒരു സാമൂഹ്യബന്ധം വേണം. ഞാൻ എൻ്റെ വീട് അങ്ങനെ ജീവിക്കാൻ പറ്റില്ല… അതാണ് അമ്മയ്ക്ക് ലോകവിവരം ഇല്ല എന്ന് പറയുന്നത്. ഇന്ത്യയിൽ ഇരുന്ന് അമേരിക്കയിൽ ബിസിനസ്സ് ചെയ്ത് ഉഗാണ്ട ഫോറസ്റ്റിലേക്ക് ട്രിപ്പ് പോണ കാലത്താണ് അയൽപ്പക്കം… ആഗോള പൗരനായി ജീവിക്കണം…
എൻ്റെ മകന്റെ പാണ്ഡിത്യത്തിന് മുന്നിൽ ശിരസ്സ് കുനിച്ച് അടുക്കളയിലേക്ക്:
“ബ്രഡാ… മോശം… അപ്പവും ചിക്കൻ കറിയെങ്കിലും മിനിമം… അച്ഛൻ ഇല്ലാത്ത ദിവസങ്ങൾ ബ്രെഡ്… ബട്ടർ… ജാം… ആഗോള പൗരൻ ശീലിക്ക്…”
“മ്മാ…” അലർച്ച. ഓടി വാ… “മ്മാ…”
മുതല കട്ടിലമ്മേൽ… ചീങ്കണ്ണി…
“
ടാ… കരാട്ടക്കാരാ… ഇതാണ് ഉടുമ്പ്… ആ ജനൽ വഴി കേറിയതായിരിക്കും. രാത്രി ജനൽ തുറന്നിടും…”
“അമ്മ, അത് ലാപ്പിൻ്റെ വയറൊക്കെ കേടാക്കും. അമ്മാ… ഓടിപ്പിക്ക്…”
“കരാട്ടക്കാരൻ ആഗോള പൗരൻ നാണമില്ലാതെ കൂക്കുകയാണ്… അതിന് വിഷമുണ്ട്… നീ ഗൂഗിളിൽ നോക്കിയോ?”
“ഇല്ല… ഊഹിച്ചു.”
“അത് കട്ടിലിനടിയിലേക്ക് പോയി… ചൂല് കൊണ്ട് കുത്താനൊന്നും പറ്റില്ല… മേത്തോട്ട് ചാടിവീഴും…”
“അമ്മേ… ആ അങ്കിളിനെ വിളിക്ക്… പുള്ളിയുടെ കയ്യിൽ ടൂളുണ്ട്… അടുത്ത വീട്ടിൽ പുല്ലുചെത്താൻ വന്ന തമിഴൻ ചേട്ടനാണ് അങ്കിള്… ആയിരത്തിരുനൂറ് രൂപയും ചിലവും കൊടുത്ത് അവർ നിർത്തിയിരിക്കുന്നത് അവരുടെ പറമ്പ് വൃത്തിയാക്കാനാ…”
“അമ്മയുടെ സ്വന്തക്കാരനല്ലേ… അതേ വകയിലെ കുഞ്ഞുമാമടേ മോൻ…”
“എന്തെങ്കിലും ചെയ്യമ്മേ… അതാ വയറൊക്കെ കടിച്ച് വലിക്കുന്നുണ്ട്…”
“മോന്റെ ആഗോള ബന്ധങ്ങളൊക്കെ വച്ച് ഒരു സൊലൂഷൻ…”
“അമ്മ കോമഡി കളിക്കല്ലേ…”
തമിഴൻ ചേട്ടൻ മൂളിപ്പാട്ടുമായി കേറി വന്നു.. ചെല്ലക്കിളി എന്ന
പറവാൻ… കാതല്ക്കേ, ”
ഞങ്ങളുടെ കിടപ്പറയിലേക്ക് അതിക്രമിച്ച് കയറിയ ദുഷ്ടജീവിയെ ചൂണ്ടിക്കാണിച്ചു… ” കൊല്ലണമാ..കയ്യിലിരുന്ന
വെട്ട് കത്തി വീശി രജനി
സ്റ്റെലിൽ അണ്ണൻ. ” അത്രക്ക് വേണ്ട.. ഓടിച്ചാൽ മതി..ഒരു വടി വേണമെന്ന് കേട്ട് പുത്രൻ പുറത്തേക്കോടി.
അണ്ണൻ മുറിയൊന്നു വീക്ഷിച്ചു.. ഒറ്റനോട്ടം
അലമാരമേൽ അവൻ്റെ ടൂള് – നഞ്ചക്ക്. – കരാട്ടേ
ക്കാരൻ്റെ ആയുധം ഭദ്ര
മായി വച്ചിരിക്കുന്നു. അണ്ണൻ ചുഴറ്റിയോരേറ്..ഉടുമ്പ് കുട്ടൻ പറപറന്നു ജനലിലൂടെ
കോലുമെടുത്ത് പുത്രൻ ഓടി വന്നപ്പോൾ
രജനിയണ്ണൻ – ഉങ്ക കളിപ്പാട്ടം ധാരാളം ‘ .
അയൽപ്പക്ക ബന്ധം, ആശയവിനിമയം എന്നൊക്കെ പറയുന്നത് ആവശ്യം വരുമ്പോ മാത്രല്ല…
“നീയാ ചേട്ടന്റെ കൂടെ ചെല്ല്.”
“എന്തിന്?”
“അതോ അവരുടെ കാർഷെഡിന് മീതേ ഒരാവശ്യമില്ലാതെ കുമ്പളങ്ങ മൂത്ത് വിളഞ്ഞ് കിടക്കുന്നു… ആവശ്യക്കാരിയായ ഞാൻ ഇവിടെയുള്ളപ്പോ…”
നാടൻ കോഴിയുടെ കൂടെ കുമ്പളങ്ങ വറുത്തരച്ചാൽ എന്താ സ്വാദ്…
ആളില്ലാത്ത അയൽപ്പക്ക വീടുകളുമായി സൗഹൃദം പുലർത്തിയാൽ ചില്ലറ വാങ്ങലൊക്കെ ആകാം… അതാണ് ഈ ആശയവിനിമയ ബന്ധത്തിന്റെ ഒരിത്…
ആഗോള പൗരനന് അത് മനസ്സിലാകുന്നില്ല



