Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
മയക്ക് മരുന്ന് വ്യാപാരം തകൃതി : കഞ്ചാവ് പൊതി കണ്ടെത്തി | മലയാളിമനസ്സ്
Sunday, October 25, 2026
Homeനാട്ടുവാർത്തമയക്ക് മരുന്ന് വ്യാപാരം തകൃതി : കഞ്ചാവ് പൊതി കണ്ടെത്തി

മയക്ക് മരുന്ന് വ്യാപാരം തകൃതി : കഞ്ചാവ് പൊതി കണ്ടെത്തി

കോന്നി – : പ്രവർത്തനമാരംഭിച്ചിട്ടില്ലാത്ത കെ. എസ്. ആർ.ടി. സി മന്ദിരത്തിൽ മയക്കുമരുന്ന് വിൽപന തകൃതി .മദ്യപാനികളുടെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും ശല്യത്തെ പറ്റി അന്വേഷിച്ചിറങ്ങിയ കോന്നി എക്സൈസ് പാർട്ടിയാണ് 200 ഗ്രാം കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുത്തത്. 5000രൂപയുടെ “മുതല്‍ “ആണ് കണ്ടെത്തിയത് . സ്ഥിരമായി നിരീക്ഷിക്കുന്ന എക്സൈസ് ഷാഡോ സംഘത്തെ തിരിച്ചറിഞ്ഞ് കഞ്ചാവു മായി വന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. കോന്നി മാർക്കറ്റ് , ആനക്കൂട് ഭാഗങ്ങൾ സ്ഥിരമായി നിരീക്ഷിച്ച് വരികയായിരുന്നു.

കോന്നി കേന്ദ്രമാക്കി വന്‍ മയക്ക് മരുന്ന് വ്യാപാരം ആണ് നടക്കുന്നത് . വിദ്യാര്‍ഥികള്‍ അടക്കം മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ട് . പ്രവർത്തനമാരംഭിച്ചിട്ടില്ലാത്ത കെ. എസ്. ആർ.ടി. സി സ്ഥലവും കെട്ടിടവും കേന്ദ്രമാക്കി ആണ് മയക്ക് മരുന്ന് വ്യാപാരികളുടെ ഇടത്താവളം . ഇവിടെ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട് . ഇതിന്‍റെ മറ പിടിച്ചാണ് മയക്ക് മരുന്ന് വ്യാപാരം എന്ന് സമീപവാസികള്‍ പറയുന്നു .

പരിശോധനകള്‍ ഇല്ലാത്തതിനാല്‍ ഇവിടെ കേന്ദ്രമാക്കി മയക്ക് മരുന്ന് വ്യാപാരം നടക്കുന്നു എന്നാണ് കണ്ടെത്തല്‍ . ഇവിടെയ്ക്ക് ഉള്ള വഴി തുറന്നു ഇട്ടിരിക്കുന്നു . യാതൊരു സുരക്ഷയും ഒരുക്കിയിട്ടില്ല . ഏതു സമയത്തും ആര്‍ക്കും പ്രവേശിക്കാം . ചില കോളേജ് കുട്ടികളുടെ വിഹാര കേന്ദ്രമാണ് ഈ കെട്ടിടം എന്നും സമീപവാസികള്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ