പന്തളം: പത്തനംതിട്ട ജില്ലാ വനിതാ കലാസാഹിതിയുടെ നേതൃത്വത്തിൽ പന്തളത്ത് ശ്രീമതി.അജിത ടീച്ചറുടെ വസതിയിൽ (മോഡൽ കോളേജ് പന്തളം) മാധവിക്കുട്ടി അനുസ്മരണം നടത്തി.
വൈസ് പ്രസിഡൻറ് രാജി ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി കെ .പത്മിനിയമ്മ സ്വാഗതംആശംസിച്ചു. വനിതാ കലാസാഹിതി രക്ഷാധികാരി ശ്രീമതി ഗിരിജ കുമാരി ഉദ്ഘാടനം ചെയ്തു. ശ്രീ സുരേഷ് പനങ്ങാട് മുഖ്യപ്രഭാഷണം നടത്തി .വാർഡ് മെമ്പർ ശ്രീ സുജിത് കളിക്കൽ ശ്രീലേഖ കോട്ടയം ശ്രീ അജിത്ത് R പിള്ള , ശ്രീമതി സുമാരാജശേഖരൻ ശ്രീമതി ആശാദേവി ശ്രീമതി വത്സലകുമാരി, ശ്രീ ബിനു ശ്രീ. മധുസൂദനൻ ശ്രീ .രാജശേഖരൻ ശ്രീ .ചന്ദ്രശേഖരപിള്ള എന്നിവർ മാധവിക്കുട്ടിയെ അനുസ്മരിച്ചു സംസാരിച്ചു. കലാമണ്ഡലംഅരുൺ കഥകളി പദങ്ങൾ പാടി അഭിനയിച്ചും അജിതടീച്ചർ , ശ്രീ.മധുസൂദനൻ എന്നിവർ കവിതകൾ ആലപിച്ചും ശ്രീമതി ജ്യോതി ടീച്ചർ മാധവിക്കുട്ടിയുടെ ഒറ്റയടിപ്പാത എന്ന പുസ്തകത്തെ ചർച്ച ചെയ്തും മാല ടീച്ചർ പാട്ടുപാടിയും പരിപാടികൾ കൂടുതൽ ഭംഗിയാക്കി . പങ്കെടുത്ത എല്ലാവരും ചെറിയ വാക്കുകളിൽ ആയാലും പ്രിയപ്പെട്ട സാഹിത്യകാരിയെ അനുസ്മരിച്ചു.

വനിത കലാസാഹിതി പത്തനംതിട്ട ജില്ലയുടെ മാധവിക്കുട്ടിയുടെ ഓർമ്മവരും (നീർമാതളം) നാലുവർഷംമുമ്പ് നട്ടുപിടിപ്പിച്ചത് വളർന്നു. നീർമാതള ചുവട്ടിൽ മാധവികുട്ടിയുടെ ഫോട്ടോ വെച്ച് പുഷ്പാർച്ചന നടത്തി ആണ് പരിപാടി ആരംഭിച്ചത്. അജിത ടീച്ചർ കൃതജ്ഞതയും രേഖപ്പെടുത്തി അതിനുശേഷം അജിത ടീച്ചർ ഒരുക്കിയ സ്നേഹവിരുന്നും കഴിഞ്ഞാണ് എല്ലാവരും പിരിഞ്ഞത്.



