Wednesday, May 13, 2026
Homeനാട്ടുവാർത്തപത്താമുദയ മഹോത്സവത്തിന് കല്ലേലികാവിൽ ഭദ്രദീപം തെളിഞ്ഞു.

പത്താമുദയ മഹോത്സവത്തിന് കല്ലേലികാവിൽ ഭദ്രദീപം തെളിഞ്ഞു.

കോന്നി :മേട മാസം പിറന്നു. കല്ലേലി ഊരാളി അപ്പൂപ്പന്റെ പത്ത് ദിനം കൊണ്ടാടുന്ന പിറന്നാളിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിഞ്ഞു.വെളുപ്പിനെ കാവും കളരിയും മലയും ഉണർത്തി താംബൂലം സമർപ്പിച്ചു.

ഒൻപത് കൂട്ടം പ്രകൃതി വിഭവങ്ങൾ ചേർത്തു വെച്ച് നവാഭിഷേക പൂജ നടത്തി. 999 സ്വർണ്ണ മലക്കൊടിയുടെ ദർശനത്തിന് വേണ്ടി നിലവറ തുറന്നു. ആയുധമായ മല വില്ലിന് പൂജകൾ അർപ്പിച്ചു. വാനര ഊട്ടും മീനൂട്ടും നടത്തി. പ്രഭാത പൂജയോടെ സമൂഹ സദ്യ നടത്തി.

പത്താമുദയ മഹോത്സവത്തിന് ആരംഭം കുറിച്ചു കൊണ്ടു മലയ്ക്ക് 101 കരിക്കിന്റെ പടേനി സമർപ്പിച്ച് 999മലകളെ ഊട്ടി സ്തുതിച്ചു.

പത്താമുദയ മഹോത്സവത്തിന് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ബി രേഷ്മ ഭദ്ര ദീപം തെളിയിച്ചു. മാധ്യമ പ്രവർത്തകൻ കെ ആർ കെ പ്രദീപ്‌, കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ, അഡ്മിനിസ്ട്രഷൻ ഓഫീസർ സാബു കുറുമ്പകര, ശില്പി ഷാജി സ്വാമിനാഥൻ, പി ആർ ഒ ജയൻ കോന്നി എന്നിവർ സംസാരിച്ചു. വിശേഷാൽ പൂജയായി കൗള ഗണപതി പൂജ, 41 തൃപ്പടി പൂജ എന്നിവ സമർപ്പിച്ചു. ഒന്നാം തിരു ഉത്സവത്തിന്റെ ഭാഗമായി കൈകൊട്ടിക്കളിയും വിവിധ കലാപരിപാടികളും നടന്നു.

പ്രശസ്തമായ കല്ലേലി ആദിത്യപൊങ്കാല ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ 9 മണിക്ക് വിശിഷ്ട വ്യക്തിത്വങ്ങള്‍ ഭദ്ര ദീപം തെളിയിക്കും .ആയിരക്കണക്കിന് ഭക്തര്‍ ചേര്‍ന്ന് കല്ലേലി പൂങ്കാവനത്തില്‍ പൊങ്കാല സമര്‍പ്പിക്കും .

പത്താമുദായം വരെ വെളുപ്പിന് 4 മണി മുതൽ മലയുണർത്തൽ, കാവുണർത്തൽ ആചാരങ്ങൾ ആരംഭിക്കും. 8.30 മുതൽ ഉപസ്വരൂപ പൂജകൾ, വാനരയൂട്ട്, മീനൂട്ട് പ്രഭാത പൂജ ,നിത്യ അന്നദാനം , ഊട്ടു പൂജ ,സന്ധ്യാ വന്ദനം, ദീപ നമസ്ക്കാരം ,ദീപാക്കാഴ്ച എന്നിവ നടക്കും.

ഏപ്രിൽ 15 ന് രണ്ടാംഉത്സവ ദിവസം വിഷുക്കണി ദർശനം, വടക്കൻചേരി വല്യച്ഛൻ പൂജ. മൂന്നാം ദിവസം കുട്ടിച്ചാത്തൻ പൂജ, ഹരിനാരായണ പൂജ.
നാലാം ദിവസം ആദ്യ ഉരു മണിയൻപൂജ, പിതൃപൂജ, ആശാൻ പൂജ. അഞ്ചാം ദിവസം 999 മലപൂജ, മൂർത്തിപൂജ, പാണ്ടി ഊരാളി അപ്പൂപ്പൻ പൂജ. ആറാം ദിവസം കൊച്ചുകുഞ്ഞ് അറുകല പൂജ, യക്ഷിയമ്മ പൂജ. ഏഴാം ദിവസം ഭാരതപൂങ്കുറവൻ അപ്പൂപ്പൻ – ഭാരതപൂങ്കുറത്തി അമ്മൂമ്മ പൂജ. എട്ടാം ദിവസം വനദുർഗ്ഗ അമ്മ – പരാശക്തി അമ്മ പൂജ, ഒമ്പതാം ദിവസം കല്ലേലി അമ്മൂമ്മ പൂജ എന്നിവ വിശേഷാല്‍ പൂജകളായി സമര്‍പ്പിക്കും .

പത്താമുദയ മഹോത്സവ ദിനമായ ഏപ്രിൽ 23 ന് രാവിലെ 6 മണിയ്ക്ക് 1001 കരിക്ക് പടേനി സമര്‍പ്പിക്കും രാവിലെ 9 നു പ്രഭാത പൂജയോടു അനുബന്ധിച്ച് പുഷ്പാഭിക്ഷേം നടക്കും . തുടര്‍ന്ന് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല സിനിമ താരങ്ങളായ പ്രിയങ്ക നായർ, സീമ ജി. നായർ, ഗായിക അഞ്ജന കടമ്പനാട് എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം തെളിയിക്കും .

രാവിലെ 11 നു കല്ലേലി സാംസ്കാരിക സമ്മേളനം ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്യും . അടൂർ പ്രകാശ് എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി , കെ.യു. ജനീഷ് കുമാർ എം.എൽ.എ. സാമൂഹിക സാംസ്കാരിക സാഹിത്യ ജീവകാരുണ്യ രാഷ്ട്രീയ ഗോത്ര മത വിഭാഗത്തിലെ പ്രമുഖര്‍ സംസാരിക്കും .12 മണിയ്ക്ക് 999 മലയുടെ സ്വർണ്ണ മലക്കൊടി എഴുന്നള്ളത്ത്, ആനയൂട്ട്‌ വൈകിട്ട് ആറു മണിയ്ക്ക് അച്ചൻകോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിയിക്കൽ എന്നിവ നടക്കും .

വിവിധ സമിതികളുടെ കൈകൊട്ടിക്കളി , നൃത്തോത്സവം,നൃത്ത സംഗീത നാടകം ,ഫ്യൂഷന്‍ , നാടന്‍ പാട്ടും ദൃശ്യാവിഷ്കാരം എന്നിവ വിവിധ ദിനം നടക്കും
പത്താമുദയ രാത്രിയില്‍ തനതു പാരമ്പര്യ കലകളായ കുംഭപ്പാട്ട്, ഭാരതക്കളി,തലയാട്ടം കളി ,കമ്പ് കളി ,മുടിയാട്ടം എന്നിവയുംനടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com