Monday, January 13, 2025
Homeനാട്ടുവാർത്തഅടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കണം : എ ഐ റ്റി യു സി

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കണം : എ ഐ റ്റി യു സി

കോന്നി : തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കൊടിമരം സ്ഥാപിക്കുവാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സൂചനാ സമരം നടത്തി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ,സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്,സി പി ഐ ജില്ലാ കൗൺസിൽ അംഗം വിജയവിൽസൺ എന്നിവർ ആണ് കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ സൂചന സമരം നടത്തിയത്.

കഴിഞ്ഞ ഏഴ് വർഷക്കാലമായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എ ഐ റ്റി യു സി. മുൻപ് ഇവിടെ കൊടിമരം സ്ഥാപിക്കുവാൻ ഇക്കോ ടൂറിസം വർക്കേഴ്സ് അസോസിയേഷൻ എ ഐ റ്റി യു സി എന്ന നിലയിൽ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.

കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിലവിലുള്ള കൊടിമരം നീക്കം ചെയ്യുവാൻ എ ഐ റ്റി യു സി ആവശ്യപെടുന്നില്ല. എന്നാൽ എ ഐ റ്റി യു സി യുടെ കൊടിമരം ഇവിടെ സ്ഥാപിക്കണം എന്നും എല്ലാവർക്കും ഈ വിഷയത്തിൽ തുല്യ നീതി ഉറപ്പാക്കണം എന്നും എ ഐ റ്റി യുസി ആവശ്യപ്പെട്ടു. മുൻപ് ഇവിടെ കൊടിമരം ഇടുന്നത് എ ഐ റ്റി യു സി ആവശ്യപ്പെട്ടപ്പോൾ വനം വകുപ്പ് ഇത് തടസപെടുത്തുകയും ചെയ്തു. എന്നാൽ ഇവിടെ കൊടിമരം സ്ഥാപിക്കുവാൻ വനം വകുപ്പ് അനുമതി നല്കണം എന്നും വിഷയത്തിൽ നടപടി സ്വീകരിക്കാതെ സൂചനാ സമരം അവസാനിപ്പിക്കില്ല എന്നും എ ഐ റ്റി യു സി ജില്ലാ വൈസ് പി ആർ ഗോപിനാഥൻ ആവശ്യപ്പെട്ടു.

തുടർന്ന് കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ഐ എഫ് എസ് സ്ഥലത്ത് എത്തുകയും തുടർന്ന് നടത്തിയ ചർച്ചയിൽ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയ ശേഷം വെള്ളിയാഴ്ചക്ക് മുൻപ് തീരുമാനം അറിയിക്കുമെന്ന് കോന്നി ഡി എഫ് ഒ ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ അനുകൂലമായ തീരുമാനം കൈക്കൊണ്ടില്ല എങ്കിൽ എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ കോന്നി റേഞ്ച് ഓഫീസിനു മുൻപിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും എന്നും എ ഐ റ്റി യു സി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments