Saturday, October 10, 2026
Homeഇന്ത്യഭർത്താവിന് പരസ്ത്രീ ബന്ധമെന്ന് സംശയം: മയക്കിക്കിടത്തി സ്വകാര്യ ഭാഗങ്ങൾ കുത്തിക്കീറിയ ഭാര്യ അറസ്റ്റിൽ

ഭർത്താവിന് പരസ്ത്രീ ബന്ധമെന്ന് സംശയം: മയക്കിക്കിടത്തി സ്വകാര്യ ഭാഗങ്ങൾ കുത്തിക്കീറിയ ഭാര്യ അറസ്റ്റിൽ

മീററ്റ്: മറ്റൊരു സ്ത്രീയുമായി ബന്ധമെന്ന് സംശയത്തിന് പിന്നാലെ ഭർത്താവിനെ മയക്കിക്കിടത്തി സ്വകാര്യ ഭാഗങ്ങൾ കത്തി കൊണ്ട് കുത്തിക്കീറി ഭാര്യ. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. സാരമായി പരിക്കേറ്റ യുവാവിന്റെ പരാതിയിൽ ഭാര്യയെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.

ലിസാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ജെയ്ഡ് ഗാർഡനിലാണ് സംഭവമുണ്ടായത്. ശബ്നം എന്ന യുവതിയെയാണ് ഭർത്താവിനെ ആക്രമിച്ചതിന് അറസ്റ്റ് ചെയ്തത്. നദീം എന്ന യുവാവ് പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.

കോട്വാലി സർക്കിൾ ഓഫീസർ വ്യക്തമാക്കുന്നത് അനുസരിച്ച് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി വച്ചാണ് നദീമിനെ ശബ്നം ആക്രമിച്ചത്. വൈകുന്നേരം നൽകിയ കാപ്പിയിൽ ഉറക്കു മരുന്ന് കലർത്തി നൽകിയ ശേഷമായിരുന്നു ആക്രമണം. പരിക്കേറ്റ് രക്തം വാർന്ന നലയിൽ ബന്ധുക്കളാണ് നദീമിനെ കണ്ടെത്തിയത്.

ഏഴ് വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതിനിടയിലാണ് നദീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി ശബ്നത്തിന് സംശയം തോന്നിയത്. ഇതിനെ ചൊല്ലി ഇവർക്കിടയിൽ കലഹം പതിവായിരുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ ശബ്നത്തെ പൊലീസ് പരാതിക്ക് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ