Saturday, October 10, 2026
Homeഇന്ത്യഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: പ്രതികൾക്ക് 20 വർഷം കഠിന തടവ്

ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: പ്രതികൾക്ക് 20 വർഷം കഠിന തടവ്

ബെംഗളൂരു: ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ്. ബെംഗളൂരു സൗത്ത് ഡിസ്ട്രിക്റ്റ് കോടതിയാണ് പ്രതികളായ ലോകേഷ്, ഗുരുപ്രസാദ് എന്നിവർക്ക് കഠിനശിക്ഷ വിധിച്ചത്. കേസിൽ ഇരയായ പെൺകുട്ടിക്ക് 5 ലക്ഷം രൂപ ധനസഹായം നൽകാനും കോടതി ഉത്തരവിട്ടു.

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിലാണ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 2020 ഒക്ടോബറിൽ കുദൂരു പൊലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു സംഭവം. പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ച പ്രതികൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതോടെ, അതിവേഗം അന്വേഷണം പൂർത്തിയാക്കിയ കുദൂരു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും കൃത്യമായ തെളിവുകളോടെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന ദീർഘമായ വിചാരണ നടപടികൾക്കൊടുവിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

ഒന്നാം പ്രതി ലോകേഷിന് 20 വർഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിൽ പങ്കുചേരുകയും ഒന്നാം പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത രണ്ടാം പ്രതി ഗുരുപ്രസാദിന് 5 വർഷം തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പഞ്ചാക്ഷരിയുടേതാണ് ഉത്തരവ്. ശാരീരികമായും മാനസികമായും അതിക്രമം നേരിട്ട പെൺകുട്ടിക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ അടിയന്തരമായി നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ