Friday, October 2, 2026
Homeകേരളം'കൊള്ളാല്ലോ ഇതിനായിരുന്നോ പതുങ്ങിയത്': സ്വർണ വില വീണ്ടും 1,10,000 മറികടന്നു

‘കൊള്ളാല്ലോ ഇതിനായിരുന്നോ പതുങ്ങിയത്’: സ്വർണ വില വീണ്ടും 1,10,000 മറികടന്നു

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് പ്രകടപ്പിച്ചതിന് പിന്നാലെയാണ് ഇന്നത്തെ മുന്നേറ്റം. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണം 13,775 രൂപയിലും പവന് 1,10,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,180 ഡോളർ നിലവാരത്തിലാണ് സ്വർണം ട്രേഡ് ചെയ്യുന്നത്. ആഗോള സ്വർണവിലയിലെ മാറ്റങ്ങൾ, അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ, ഡോളറിന്റെ ശക്തി, ഡോളറിനെതിരെ രൂപയുടെ മൂല്യം എന്നിവയിലെ മാറ്റങ്ങളാണ് പ്രധാനമായും സ്വർണ വിലയെ സ്വാധീനിക്കുന്നത്.

അമേരിക്കയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാൾ കുറവായതോടെ ഒക്ടോബറിൽ പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറഞ്ഞു. ഇത് സ്വർണവിലയ്ക്ക് പിന്തുണ നൽകുന്ന ഘടകമായി. ഇതിന് പുറമെ അമേരിക്കൻ ഡോളറിന്റെ ശക്തിയും യുഎസ് ട്രഷറി ബോണ്ട് വരുമാനവും സ്വർണവിലയെ സ്വാധീനിക്കുന്ന കാര്യങ്ങളാണ് .

ഡോളർ ശക്തമാകുമ്പോൾ ഡോളറിൽ വില നിശ്ചയിക്കുന്ന സ്വർണം മറ്റ് രാജ്യങ്ങളിലെ നിക്ഷേപകർക്ക് കൂടുതൽ ചെലവേറിയതാകുന്നതിനാൽ സ്വർണവിലയ്ക്ക് സമ്മർദ്ദം ഉണ്ടാകാം. മറുവശത്ത്, ഡോളർ ദുർബലമാകുമ്പോൾ സ്വർണത്തിന് പിന്തുണ ലഭിക്കാറുണ്ട്.

8 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്കനുസരിച്ച് പണിക്കൂലി 10 ശതമാനം എന്ന് കണക്കാക്കിയാൽ, 11,020 രൂപ കൂടി അധികമായി വരും. അതോടെ സ്വർണവിലയും പണിക്കൂലിയും ചേർന്ന തുക 1,21,220 രൂപ. ഇതിന് 3 ശതമാനം ജിഎസ്ടി കണക്കാക്കിയാൽ ഏകദേശം 3,636.60 വരും. അതിനാൽ 8 ഗ്രാം സ്വർണാഭരണത്തിന് ആകെ നൽകേണ്ട തുക ഏകദേശം 1,24,856.60 രൂപ , അതായത് ഏകദേശം 1.25 ലക്ഷം. പണിക്കൂലി ജൂവല്ലറിയും ആഭരണത്തിന്റെ രൂപകൽപ്പനയും അനുസരിച്ച് മാറുന്നതിനാൽ അന്തിമ ബില്ലിലും വ്യത്യാസം ഉണ്ടാകും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ