Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
മലയാളി നെഞ്ചോടണച്ച വയലിൻ തന്ത്രികൾ നിലച്ചു: ബാലഭാസ്കർ ഓർമയായിട്ട് എട്ടു വർഷം | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംമലയാളി നെഞ്ചോടണച്ച വയലിൻ തന്ത്രികൾ നിലച്ചു: ബാലഭാസ്കർ ഓർമയായിട്ട് എട്ടു വർഷം

മലയാളി നെഞ്ചോടണച്ച വയലിൻ തന്ത്രികൾ നിലച്ചു: ബാലഭാസ്കർ ഓർമയായിട്ട് എട്ടു വർഷം

തിരുവനന്തപുരം: സംഗീത സംവിധായകനും വയലിൻ ആർട്ടിസ്റ്റുമായി മലയാളത്തിൻ്റെ മനസ് നിറച്ച് ബാലഭാസ്കർ വിട പറഞ്ഞിട്ട്  എട്ട് വർഷം. 2018 സെപ്റ്റംബർ 25ന് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഒക്ടോബർ 2 നാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ മകളും മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിയും വാഹനമോടിച്ച ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെട്ടു.

വയലിൻ സംഗീത ലോകത്ത് പകരം വെയ്ക്കാനാവാത്ത കലാകാരനാണ് ബാലഭാസ്കർ. വ്യത്യസ്തമായ വയലിനുകളിൽ വേദികളിൽ നിറഞ്ഞാടിയ ബാലഭാസ്കറിനെ മലയാളം എന്നുമോർക്കും. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കറായിരുന്നു. മംഗല്യപ്പല്ലക്ക് എന്ന സിനിമയിലൂടെ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ എന്ന പദവിയും അദ്ദേഹം 17-ാം വയസിൽ സ്വന്തമാക്കി.

വയലിനിസ്റ്റ് ആയ അമ്മാവൻ ബി.ശശികുമാറിനൊപ്പമാണ് ബാല ഭാസ്കർ 3ാം വയസിൽ സംഗീത ലോകത്തെത്തുന്നത്. യൂനിവേഴ്‌സിറ്റി കോളേജിൽ നിന്ന് സംസ്‌കൃതത്തിൽ എം.എ ബിരുദം നേടിയ ബാലഭാസ്‌കർ സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ഇന്ത്യൻ ബാൻഡ് നിർമ്മിച്ച് ഫ്യൂഷൻ രംഗത്ത് ചുവടുറപ്പിച്ചു.

പ്രേക്ഷക മനസിലിടം പിടിച്ച ഈസ്റ്റ് കോസ്റ്റ് വിയജന്‌റ്റെ ആൽബങ്ങളിൽ ബാല ഭാസ്കർ സംഗീതം നൽകിയ നിനക്കായ് തോഴി പുനർജനിക്കാം, ഒന്നിനുമല്ലാതെ തുടങ്ങിയ ഗാനങ്ങൾ ഇന്ന് മലയാളികൾക്ക് നിറകണ്ണുകളോടെയല്ലാതെ കേട്ടു തീർക്കാൻ കഴിയില്ല. പാഞ്ച ജന്യം, മോക്ഷം, കണ്ണാടിക്കടവത്ത് തുടങ്ങിയ സിനിമകൾക്കും വേണ്ടിയും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ