Saturday, October 3, 2026
Homeഅമേരിക്കഫോമയുടെ ഇന്നലെ, ഇന്ന്, നാളെ ചര്‍ച്ചയാകുന്നു; സൗഹൃദ സംഗമം ഒക്ടോബര്‍ 16-ന് ചിക്കാഗോയില്‍

ഫോമയുടെ ഇന്നലെ, ഇന്ന്, നാളെ ചര്‍ച്ചയാകുന്നു; സൗഹൃദ സംഗമം ഒക്ടോബര്‍ 16-ന് ചിക്കാഗോയില്‍

ശ്രീകുമാർ

ശ്രീകുമാർ  

ചിക്കാഗോ: ഫോമയുടെ ഇന്നലെകളെ ഓര്‍ത്തെടുക്കാനും ഇന്നത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും നാളെയിലേക്കുള്ള പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കാനും വേദിയൊരുക്കി ”ഫോമാ സൗഹൃദ സംഗമം 2026” ഒക്ടോബര്‍ 16-ന് വൈകിട്ട് 5 മണിക്ക് ചിക്കാഗോയിലെ സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. ഫോമാ മുന്‍ പ്രസിഡന്റുമാരും എക്  സിക്യൂട്ടീവ് അംഗങ്ങളും നേതാക്കളും ഒരേ വേദിയില്‍ സംഗമിക്കുന്നു. സൗഹൃദത്തിനൊപ്പം ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും തുറന്ന സംവാദം നടക്കും.

ഫോമാ നേതാക്കളും ഡെലിഗേറ്റുകളും പ്രവര്‍ത്തകരും സുഹൃത്തുക്കളും ഒരുമിക്കുന്ന സംഗമം കേവലം ഒരു ഔപചാരിക പരിപാടിയാകാതെ, പഴയ സൗഹൃദങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ വളര്‍ത്താനും പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള ഹൃദ്യമായ മീറ്റ് ആന്റ് ഗ്രീറ്റ് വേദിയായിരിക്കും.

സംഗമത്തിന്റെ പ്രധാന ഭാഗമായി ”ഫോമയുടെ ഇന്നലെ, ഇന്ന്, നാളെ” എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള നേതൃസംവാദവും നടക്കും. ഫോമയുടെ രൂപീകരണം മുതല്‍ സംഘടന പിന്നിട്ട വഴികള്‍, വിവിധ കാലഘട്ടങ്ങളിലെ നേട്ടങ്ങളും അനുഭവങ്ങളും, നിലവിലെ പ്രവര്‍ത്തനങ്ങള്‍, ഭാവിയില്‍ സംഘടന കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച് നേതാക്കള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കും.

ഫോമയെ വിവിധ കാലഘട്ടങ്ങളില്‍ നയിച്ച മുന്‍ പ്രസിഡന്റുമാരും മുന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കുന്നത് പരിപാടിയുടെ പ്രത്യേകതയായിരിക്കും. സംഘടനയുടെ വളര്‍ച്ചയ്ക്ക് സാക്ഷികളായ മുതിര്‍ന്ന നേതാക്കളുടെ അനുഭവങ്ങളും പുതിയ തലമുറയുടെ കാഴ്ചപ്പാടുകളും ഒരേ വേദിയില്‍ സംഗമിക്കുന്നതിലൂടെ ഫോമയുടെ ഭാവിയിലേക്കുള്ള ക്രിയാത്മകമായ ആശയവിനിമയത്തിന് അവസരമൊരുങ്ങും.

ഓര്‍മ്മകള്‍ പങ്കിടാം, സൗഹൃദം പുതുക്കാം, അനുഭവങ്ങള്‍ കൈമാറാം, നാളത്തെ ഫോമയെക്കുറിച്ച് ഒരുമിച്ച് സംസാരിക്കാം എന്ന സന്ദേശത്തോടെയാണ് സൗഹൃദ സംഗമം സംഘടിപ്പിക്കുന്നത്.

ഫോമാ നേതാക്കളെയും ഡെലിഗേറ്റുകളെയും പ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ഒക്ടോബര്‍ 16-ന് വൈകിട്ട് 5 മണിക്ക് ചിക്കാഗോയില്‍ നടക്കുന്ന ”ഫോമാ സൗഹൃദ സംഗമം 2026”-ലേക്ക് സംഘടനയുടെ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേലും പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്ന സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി ജോണ്‍സണ്‍ കണ്ണൂക്കാടനും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

വാർത്ത: ശ്രീകുമാർ  

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ