Saturday, October 3, 2026
Homeകേരളംതിരുവനന്തപുരം കോര്‍പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.

തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.

തിരുവനന്തപുരം: ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് ശ്രീലേഖയുടെ വിശദീകരണം.

ശ്രീലേഖയുടെ രാജിയോടെ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് ഇത് ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റമാണ്. 101 വാർഡുകളുള്ള കോർപ്പറേഷനിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി 50 വാർഡുകളിൽ വിജയിച്ചിരുന്നു. സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം രൂപീകരിച്ചത്.

2024ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം ഡിവിഷനിൽ നിന്നാണ് ആർ ശ്രീലേഖ കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി ശ്രീലേഖയെ ഉയർത്തിക്കാട്ടിയിരുന്നു.

എന്നാൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ വി.വി. രാജേഷിനെയാണ് മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തി ശ്രീലേഖ നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് കൗൺസിലർ സ്ഥാനം രാജിവെച്ചത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ