Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
സി.പി.എം ഏരിയ സെക്രട്ടറിയുടെ പ്രസ്താവന ഇടത് മുന്നണിക്കേറ്റ തിരിച്ചടിയുടെ ജാള്യത മറയ്ക്കാൻ.. പാലാ നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി. | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംസി.പി.എം ഏരിയ സെക്രട്ടറിയുടെ പ്രസ്താവന ഇടത് മുന്നണിക്കേറ്റ തിരിച്ചടിയുടെ ജാള്യത മറയ്ക്കാൻ.. പാലാ നഗരസഭ യു.ഡി.എഫ്...

സി.പി.എം ഏരിയ സെക്രട്ടറിയുടെ പ്രസ്താവന ഇടത് മുന്നണിക്കേറ്റ തിരിച്ചടിയുടെ ജാള്യത മറയ്ക്കാൻ.. പാലാ നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി.

പാലാ : സി.പി.ഐ.എം പാർട്ടി പരിപാടിയുടെ ഭാഗമായ പൊതുസമ്മേളനം നടത്തുവാൻ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് അനുവദിപ്പിക്കുവാൻ തങ്ങളുടെ മുന്നണി നഗരസഭ ഭരിക്കുമ്പോൾ സാധിക്കാതെ വന്നതിലുള്ള ജാള്യത മറയ്ക്കുവാനാണ് നഗരസഭാ സെക്രട്ടറിക്ക് എതിരെ സി.പി.ഐ.എം ഏരിയ സെക്രട്ടറി വസ്തുതകൾ മറച്ചുവെച്ച് പ്രസ്താവനയുമായി രംഗത്തിറങ്ങിയതെന്ന് യു.ഡി.എഫ് പാലാ മുനിസിപ്പാലിറ്റി പാർലമെന്ററി പാർട്ടി കുറ്റപ്പെടുത്തി.

രാഷ്ട്രീയ ധാർമികത പാലിക്കാതെ കോൺഗ്രസ് പാർട്ടിയുടെ ചിഹ്നത്തിൽ ജയിച്ച കൗൺസിലർമാരെയും അധികാരാർത്തി പൂണ്ട സ്വതന്ത്ര കൗൺസിലറെയും പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തി ചാക്കിട്ട് പിടിച്ചാണ് ഇടത് മുന്നണി പാലാ മുനിസിപ്പാലിറ്റിയിൽ അധികാരം പിടിച്ചെടുത്തത്. ഇടത് മുന്നണി വോട്ട് ചെയ്ത് വിജയിപ്പിച്ച ചെയർപേഴ്സണും വൈസ് ചെയർമാനും ഇടതുപക്ഷം അധികാരത്തിൽ നിലനിർത്തുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും സി പി എമ്മിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ തയ്യാറാകാത്തതിന് യു.ഡി.എഫിന്റെ മുതുകത്ത് കുതിര കയറിയിട്ട് കാര്യമില്ല.

“അപ്പോൾ കാണുന്നവരെ അപ്പാ ” എന്ന് വിളിക്കുന്നവരെ, അധാർമികമായും രാഷ്ട്രീയ മര്യാദകൾ ലംഘിച്ചും കൂടെ കൂട്ടിയതിന്റെ പരിണിത ഫലമാണ് ഇടത് മുന്നണി ഇപ്പോൾ അനുഭവിക്കുന്നത്.

ഇടത് മുന്നണി വോട്ട് ചെയ്ത് വിജയിപ്പിച്ചവർ കാണിക്കാത്ത നന്ദിയും കൂറും കടപ്പാടും നിയമപരമായി മാത്രം നിലപാട് എടുക്കേണ്ട നഗരസഭാ സെക്രട്ടറി കാണിക്കണമെന്ന് വാശി പിടിക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലപാട് എടുക്കാതെ യാഥാർത്ഥ്യങ്ങൾ മനസിലാക്കി ഇനി എങ്കിലും തങ്ങളെ ചതിച്ചവരെ മനസിലാക്കുന്നതിനുള്ള ആർജവം സി.പി.ഐ.എം കാണിക്കണം. മുനിസിപ്പാലിറ്റിയിൽ ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെടുമ്പോൾ ആ ഭൂരിപക്ഷം ഉപയോഗിച്ച് തീരുമാനം എടുക്കുവാൻ സാധിക്കുമെന്നിരിക്കെ, ഇല്ലാത്ത നിയമങ്ങൾ പറഞ്ഞ് ഇനിയും പൊതുസമൂഹത്തിൽ അപഹാസ്യരാകുവാൻ നിങ്ങൾ തയ്യാറാകരുത്.

എന്ന്,

യു.ഡി.എഫ് പാലാ നഗരസഭ പാർലമെന്ററി പാർട്ടിക്ക് വേണ്ടി,

സെബാസ്റ്റ്യൻ ജെ. പനയ്ക്കൽ,
(യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ,)

സിജി ടോണി തോട്ടത്തിൽ,
(കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ)

പ്രിൻസി സണ്ണി,
(കെ.ഡി.പി പാർലമെന്ററി പാർട്ടി ലീഡർ)

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ