Friday, October 2, 2026
Homeകേരളംമഹിളാ കോൺഗ്രസിനെ അവഗണിച്ചെന്ന് പരാതി; എഐസിസി നേതൃത്വത്തെ സമീപിച്ച് സംസ്ഥാന നേതൃത്വം.

മഹിളാ കോൺഗ്രസിനെ അവഗണിച്ചെന്ന് പരാതി; എഐസിസി നേതൃത്വത്തെ സമീപിച്ച് സംസ്ഥാന നേതൃത്വം.

തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ വീതംവെക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ മഹിളാ കോൺഗ്രസിനെ പൂർണമായി അവഗണിച്ചെന്ന് ആരോപിച്ച് സംഘടനാ നേതൃത്വം എ.ഐ.സി.സി നേതൃത്വത്തിന് പരാതി നൽകി.

വിഷയത്തിൽ അടിയന്തരമായി കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേർക്കാൻ നിർദേശം നൽകണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കുന്നില്ലെന്നും സംഘടനാ തീരുമാനങ്ങൾ ഏകപക്ഷീയമായാണ് എടുക്കുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.

ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മഹിളാ കോൺഗ്രസിന്റെ പ്രാതിനിധ്യം പരിഗണിച്ചില്ലെന്ന പരാതി ഉയർന്നത്.

സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കേണ്ട അവസരങ്ങളിലും മഹിളാ കോൺഗ്രസിന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് സംഘടനാ ഭാരവാഹികളുടെ നിലപാട്. ഇതിൽ കടുത്ത അതൃപ്തിയിലാണ് മഹിളാ കോൺഗ്രസ് നേതൃത്വം. വിഷയത്തിൽ എ.ഐ.സി.സി ഇടപെടണമെന്നാണ് സംഘടനയുടെ ആവശ്യം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ