ഉദുമ: കോട്ടിക്കുളത്ത് ബേക്കൽ പോലീസ് നടത്തിയ വാഹനപരിശോധനയിൽ കാറിൽ കടത്തിയ എംഡിഎംഎയുമാ യി രണ്ടു യുവാക്കൾ അറസ്റ്റി ലായി.
പള്ളിക്കര ബിലാൽ നഗർ സ്വദേശി മുഹമ്മദ് മഹ്ഷൂ ഹ്(27), ചേറ്റുകുണ്ട് കീക്കാനം സ്വദേശി സക്കീർ(35) എന്നി വരാണ് അറസ്റ്റിലായത്.
ഇന്നലെ വൈകീട്ട് ആറരയോ ടെ പോലീസ് സ്റ്റേഷന് സമീ പത്തെ കോട്ടിക്കുളം തീരദേശപാതയിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇവർ കുടുങ്ങിയത്,095 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ബേക്കൽ ഇൻസ് പെക്ടർ എം.വി ശ്രീദാസിൻ്റെ നേതൃത്വത്തിൽ ജൂനിയർ എ സ്ഐ എം.എൻ മനുകൃഷ് ണൻ, സിപിഒമാരായ പി.റോ ജൻ, ജിത്തു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.



