Thursday, October 8, 2026
Homeകേരളംതോട്ടപ്പള്ളിയിൽ വയോധികയുടെ കൊലപാതകം; ദമ്പതികൾ പിടിയിൽ.

തോട്ടപ്പള്ളിയിൽ വയോധികയുടെ കൊലപാതകം; ദമ്പതികൾ പിടിയിൽ.

പുറക്കാട് പഞ്ചായത്ത് 12-ാം വാർഡിൽ ഒറ്റപ്പനപള്ളിക്കു സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന 60കാരി കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദമ്പതികൾ​ പിടിയിൽ.
പല്ലന സ്വദേശിയും കരുനാഗപ്പള്ളിയിൽ വാടകക്ക്​ താമസിക്കുകയും ചെയ്യുന്ന
സൈനുലാബ്​ദീൻ (കൊച്ചുമോൻ -44), ഭാര്യ അനീഷ (38) എന്നിവരെയാണ്‌ അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്.

അതേസമയം, കേസിൽ വെള്ളിയാഴ്ച അറസ്റ്റ്​ ചെയ്ത മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിനെ (68) റിമാൻഡ്​ ചെയ്തിരുന്നു. കൊലപാതകം നടത്തിയത്​ ഇയാളല്ലെന്നും ദമ്പതികളാണെന്നും ആലപ്പുഴ എസ്​.പി വെളിപ്പെടുത്തി​.
മുമ്പ് വയോധികയുടെ വീടിനുസമീപം സൈനുലാബ്​ദീൻ വാടകക്ക്​ താമസിച്ചിരുന്നു. ഒറ്റക്ക്​ താമസിക്കുന്നതിനാൽ മോഷണം എളുപ്പമാകുമെന്ന്‌ കരുതിയാണ്‌ ഭാര്യയോടൊപ്പം വീട്ടിലെത്തുന്നത്‌. ഇരുവരും മദ്യപിച്ചിരുന്നു. സ്വർണമോ മറ്റ്‌ സാധനങ്ങളോ ലഭിക്കാത്തതിനാൽ ഫോൺ മാത്രം എടുത്തു. മോഷണശ്രമത്തിനിടെ ഇരുവരെയും വയോധിക​ കണ്ടതിനാൽ പിന്നീട്‌ തിരിച്ചറിയുമെന്നതിനാലാണ്‌
സൈനുലാബ്​ദീൻ അവരെ കഴുത്തുഞെരിച്ച്​ കൊലപ്പെടുത്തിയത്.

വയോധികയുമായി ദീർഘകാലത്തെ ബന്ധമുണ്ടായിരുന്ന അബൂബക്കർ കൊലപാതകം നടക്കുന്നതിനു മുമ്പേ ഇവരുടെ വീട്ടിലുണ്ടായിരുന്നു.

വീടിന്റെ പിൻവാതിൽ ചവിട്ടിത്തുറന്ന്‌ അകത്തുകയറിയ അബൂബക്കർ ഇവരെ പീഡിപ്പിച്ചു. ഇക്കാര്യം പോസ്‌റ്റ്​മോർട്ടത്തിൽ വ്യക്തമായതായി പൊലീസ്‌ പറഞ്ഞു. അബൂബക്കർ അവിടെനിന്ന്​ ഇറങ്ങിയശേഷമാണ്​ ദമ്പതികൾ മോഷണലക്ഷ്യവുമായി വീട്ടിലെത്തുന്നത്. കിടപ്പുമുറിയിലും അടുക്കളയിലും മുളകുപൊടി വിതറിയ നിലയിലും വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചും കണ്ടെത്തിയതോടെയാണ് സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

സംഭവശേഷം സ്വിച്ച് ഓഫായ വയോധികയുടെ ഫോൺ വെള്ളിയാഴ്ച കരുനാഗപ്പള്ളി ടവർ ലൊക്കേഷനിൽ പ്രവർത്തന
സജ്ജമായതിനെ തുടർന്നാണ് ദമ്പതികളിലേക്ക്‌ അന്വേഷണമെത്തുന്നതും ഇരുവരും പിടിയിലാകുന്നതും. ആസ്തമ രോഗിയായ വയോധിക താനുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ മരിച്ചതാണെന്ന്​ കരുതിയാണ്​ അബൂബക്കർ പൊലീസിനോട് കുറ്റം സമ്മതിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ