Thursday, June 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 12 | ഞായർ

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 12 | ഞായർ

ബേബി മാത്യു അടിമാലി

എല്ലാവർക്കും വേണ്ടതെല്ലാം ഈ ഭൂമിയിൽ ഉണ്ട്. പക്ഷെ എന്നിട്ടും മത്സരങ്ങൾ ഒഴിയുന്നേയില്ല. എല്ലാവരും അവരവരുടെ നിലനിൽപ്പും സ്ഥാനമാനങ്ങളും ഊട്ടിയുറപ്പിക്കാനും കൈക്കലാക്കാനുമുള്ള അതിവേഗതയിലാണ്.

നിലനിൽപിന് വേണ്ടിയുള്ള എല്ലാ പ്രവൃത്തികൾക്കിടയിലും ചില തെറ്റിദ്ധാരണകൾ പടരുന്നുണ്ട്. സ്വന്തമായ ഒരിടം അതിരുകെട്ടി സംരക്ഷിക്കണം, മറ്റാരും അതിനകത്ത് കയറാതെയും ആദായമെടുക്കാതെയും സൂക്ഷ്മ നിരീക്ഷണം നടത്തണം, ഇത്തരം ചിന്തകൾ അപക്വമാണ്.

എല്ലായിടങ്ങളിലും മത്സരാർഥികളോ എതിർസ്ഥാനാർഥികളോ ഉണ്ടാകും, അവരെ ന്യായമായ വഴിയിലൂടെ മത്സരിച്ച് തോൽപിക്കുന്നതിലൂടെയാണ് ജീവിത നിയോഗങ്ങളിലേക്ക് നാം കൂടുതൽ അടുക്കുന്നത്.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments