Sunday, June 16, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 29 | തിങ്കൾ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 29 | തിങ്കൾ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

എത് സാഹചര്യത്തിലും നാം നമ്മുടെ തനത് ഭാവം കാത്തുസൂക്ഷിക്കുക എന്നത് വലിയ കാര്യമാണ്. നമ്മുടെ സ്വഭാവം നമുക്ക് തൃപ്തി നൽകുന്നതാണെങ്കിൽ അതിൽ നന്മയും, സ്നേഹവും ലയിച്ചിട്ടുണ്ടെങ്കിൽ മറ്റുളവർക്ക് വേണ്ടി നാം എന്തിന് അത് മാറ്റണം. നമുക്ക് നാമാകാം.

മനുഷ്യർ തമ്മിലുള്ള ഇടപെടലുകൾ മാന്യമാവുമ്പോൾ അതിലൂടെ ലഭിക്കുന്ന പോസറ്റീവ് എനർജി വളരെ വലിയതാണ്.

വളരെ സൗമ്യമായി സംസാരിക്കുന്നവരും , പരുക്കൻ രീതിയിൽ സംസാരിക്കുന്നവരും അസഭ്യവാക്കുകൾ ഉപയോഗിക്കുന്നവരും നമുക്കിടയിൽ ഉണ്ട്.

ജോലിയും, പദവിയും, സാമ്പത്തിക നിലയും നോക്കി മാത്രം നൽകുന്ന ബഹുമാനം പലപ്പോഴും അനർഹരിലാണ് എത്തിച്ചേരുന്നത്.

ഉന്നതമായ സ്വഭാവവും മനുഷ്യത്വവുമാകട്ടെ ബഹുമാനത്തിനുള്ള മാനദണ്ഡം.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments