Friday, July 26, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 29| തിങ്കൾ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 29| തിങ്കൾ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രാർത്ഥന മാത്രം പോരാ, പ്രവർത്തനവും വേണം
———————————————————————————

പെട്ടന്നു ധനികനാകണമെന്ന ആഗ്രഹത്തോടെ, അയാളെന്നും ദേവാലയത്തിപ്രാർത്ഥിക്കും.
“ദൈവമെ, ഇത്തവണ ലോട്ടറിയുടെ ഒന്നാം സമ്മാനമെനിക്കു ലഭിക്കുമാറാക്കണം”
ആഴ്ചകൾ കഴിഞ്ഞിട്ടും ഫലമില്ലാതെ വന്നപ്പോൾ, അയാൾ പ്രാർത്ഥന മെച്ചപ്പെടുത്തി: “ദൈവമെ ഞാൻ മദ്യപാനം നിർത്തി. ആരോടും വഴക്കുണ്ടാക്കാതെ നല്ല മനുഷ്യനായി. എനിക്കൊരവസരം തരൂ” അവസാനം ദൈവം അയാൾക്കു പ്രത്യക്ഷപ്പെട്ടു അയാളോടു പറഞ്ഞു: “നീ അദ്ധ്വാനിച്ചു ജീവിക്കാനാരംഭിക്കൂ. ഞാൻ നിൻ്റെ അദ്ധ്വാനങ്ങളെ അനുഗ്രഹിക്കാം”

അദ്ധ്വാനത്തിൽ നിന്നാകണം, അന്നന്നത്തേക്കുേ വേണ്ട ആഹാരമുണ്ടാകേണ്ടത്. വിയർപ്പൊഴുക്കി സമ്പാദിക്കുന്നവർക്കു, വിയർപ്പിൻ്റെയും, സമ്പാദ്യത്തിൻ്റെയും വിലയറിയാനാകും. കുറുക്കു വഴികളിലൂടെ സമ്പാദിക്കുന്നതെന്തിനും മൂല്യം കുറഞ്ഞിരിക്കും.

എളുപ്പവഴികളിലൂടെ സഞ്ചരിക്കുന്നവർക്ക് നേരും നെറിയുമുണ്ടാകണമെന്നില്ല. സഹായങ്ങൾക്കും സൗകര്യങ്ങൾക്കും വേണ്ടിയല്ല, മന്ത്രങ്ങൾ ഉരുവിടേണ്ടതു ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കാനും, അതിനെ അതിജീവിക്കാനായി അദ്ധ്വാനിക്കാനുള്ള ഊർജ്ജത്തിനും വേണ്ടിയായിരിക്കണം. പ്രാർത്ഥനാ മജ്ജരികളുയരേണ്ടത്. ആഗ്രഹസാധൂകരണത്തിനായി മാത്രം, ജീവിതം ക്രമീകരിക്കുമ്പോൾ അനുദിന കർത്തവ്യങ്ങളും, ആയുഷ്കാലനിയോഗങ്ങളും
അവഗണിക്കപ്പെട്ടുവെന്നു വരാം.

കർമ്മം വിശുദ്ധമായാൽ ധ്യാനം ശ്രേഷ്ഠമാകും. പ്രാർത്ഥനയുടെ ഭാഷയും,ശൈലിയും മെച്ചപ്പെടുത്തുന്നതിനേക്കാൾ ശ്രദ്ധ, പ്രവൃത്തികളുടെ ഉദ്ദേശ്യശുദ്ധിയും, കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനാകണം. അങ്ങനെയായാൽ ഈശ്വര സാന്നിദ്ധ്യവും അനുഗ്രഹങ്ങളും സുനിശ്ചിതമായുമുണ്ടാകും.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments