Thursday, February 29, 2024
HomeKerala🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 18 | വ്യാഴം ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 18 | വ്യാഴം ✍ബേബി മാത്യു അടിമാലി

കാഴ്ച്ച വസ്തു ഒന്നു തന്നെയെങ്കിലും കാഴ്ച്ചകൾ വ്യത്യസ്തമായിരിക്കും കാഴ്ച്ചപ്പാടുകളും .

ഓരോ മനുഷ്യനും പരസ്പരം പല കാര്യങ്ങളിലും വ്യത്യസ്ഥർ ആണ്‌ എന്നതിനൊപ്പം ഏതൊരു കാര്യം എടുത്താലും എല്ലാവർക്കും അതിനോട്‌ ഒരേ സമീപനം ആകണം എന്നില്ല.

ചിലർ നാട്ടുനടപ്പ്‌ അനുസരിച്ച്‌ കാര്യങ്ങൾ ചെയ്യുമ്പോൾ ചിലർക്ക്‌ എല്ലാറ്റിനും തനതു വഴികളും ശൈലികളും ഉണ്ടാകും.

നാട്ടുനടപ്പ്‌ അനുസരിച്ച്‌ കാര്യങ്ങൾ ചെയ്യുന്നവർക്ക്‌ പരിമിതമായ പ്രവർത്തന രീതികളും ഫലങ്ങളും മാത്രമേ ഉണ്ടാകു.

സ്വന്തം വഴികൾ സ്വയം കണ്ടെത്തി സ്വതന്ത്രമായ വഴികളിലൂടെ ഒറ്റക്ക്‌ പോയവർ മറ്റുള്ളവരെക്കാൾ പല കാര്യങ്ങളിലും മുന്നേറിയിട്ടുണ്ട്‌.
അവർ ഒറ്റക്ക്‌ ആയിരുന്നെങ്കിലും.

മറ്റുള്ളവർക്ക്‌ മുന്നിൽ എന്ത്‌ അവതരിപ്പിക്കുന്നു എന്നതിനേക്കാൾ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ്‌ മുഖ്യം. അത്‌ ഉൽപ്പന്നം ആയാലും വാക്കുകൾ ആയാലും . കൈവിട്ട്‌ പോയി എന്ന തോന്നലുണ്ടാവുമ്പോൾ കൈയ്യെത്തിപ്പിടിക്കും എന്ന തീരുമാനം നമ്മളിലുണ്ടാവണം.

നമ്മൾ എടുക്കുന്ന നിലപാടുകളും സമീപനങ്ങളും ശരിയായതാണെങ്കിൽ അതിന്റെ ഫലവും പോസിറ്റീവായിരിക്കും.

ഒത്തിരി ഇഷ്ടത്തോടെ …

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments