Thursday, June 4, 2026
HomeKeralaസാഹിത്യ അക്കാദമി പ്രസിഡൻറ് കവി കെ സച്ചിദാനന്ദനും, വൈസ് പ്രസിഡൻറ് അശോകനും ചെരുവിലും രാജിവെച്ചു

സാഹിത്യ അക്കാദമി പ്രസിഡൻറ് കവി കെ സച്ചിദാനന്ദനും, വൈസ് പ്രസിഡൻറ് അശോകനും ചെരുവിലും രാജിവെച്ചു

തൃശൂർ: ഭരണമാറ്റത്തിന് പിന്നാലെ  സാഹിത്യ അക്കാദമി പ്രസിഡൻറ് കവി കെ സച്ചിദാനന്ദനും വൈസ് പ്രസിഡൻറ് അശോകനും ചെരുവിലുമാണ് രാജിവച്ചത്. 10 വർഷം കഴിഞ്ഞാൽ കോൺഗ്രസിനും അധികാരത്തിൽ നിന്ന് പുറത്ത് പോകേണ്ടിവരുമെന്ന് സച്ചിതാനന്ദൻ പറഞ്ഞു.

തുടർഭരണം അപകടമെന്ന കവി സച്ചിദാനന്ദൻ്റെ പ്രസ്താവന എൽഡിഎഫി നുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. തുടർഭരണം വേണ്ടെന്ന പ്രചാരണത്തിൻ്റെ തുടക്കമായി പ്രതിപക്ഷം പോലും ഉയർത്തിക്കാട്ടുന്നത് കവി സച്ചിദാനന്ദൻ്റെ വാക്കുകളാണ്. പിന്നാലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു,

ഭരണമാറ്റം സംഭവിച്ചു. ദയനീയ തോൽവിയിൽ എൽഡിഎഫ് പതറി നിൽക്കുമ്പോഴാണ് മുൾ കിടക്ക വിടുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ച ശേഷമുള്ള കെ സച്ചിദാനന്ദൻറെ രാജി .

വൈസ് പ്രസിഡൻറ് അശോകൻ ചെരുവിലും വകുപ്പ് സെക്രട്ടറിക്ക് ഈ മെയിൽ മുഖാന്തരമാണ് രാജിക്കത്ത് കൈമാറിയത്. ഇരുവരുടെയും രാജിയോടെ ഭരണസമിതി അപ്രസക്തമാകും. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണുള്ളത്. കാലാവധി അവസാനിക്കുന്ന മുറക്ക് സ്ഥാനമൊഴിയാനാണ് വിവിധ അക്കാദമി ഭാരവാഹികളുടെ തീരുമാനം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com