Monday, August 17, 2026
Homeകേരളംകോഴിക്കോട് ലഹരിക്കടിമയായ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കോഴിക്കോട് ലഹരിക്കടിമയായ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കോഴിക്കോട് : മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുറ്റിക്കാട്ടൂരിലാണ് സംഭവം. മക്കിനിയാട്ട് സ്വദേശി ശശിധരൻ(64) ആണ് മരിച്ചത്. മകന് അഭിരാമിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു.

അഭിരാം ലഹരിക്ക് അടിമയാണെന്ന് പൊലീസ് സൂചിപ്പിച്ചു. വീട്ടിലിരുന്ന് സ്ഥിരം മദ്യപിക്കുന്ന പതിവ് അഭിരാമിനുണ്ടെന്ന് ബന്ധുക്കള് പറഞ്ഞു. ഇതേചൊല്ലി വീട്ടിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി മദ്യപാനത്തെച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. ഇതേ ആരംഭിച്ച് പട്ടിക കഷണം ഉപയോഗിച്ച് ശശിധരൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ