Tuesday, March 5, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി ✍മാവേലിക്കര

ചെറിയ കാര്യങ്ങളുടെ വലിപ്പം
—————————————

അന്ന് ജോലി നേരത്തേയവസാനിപ്പിച്ച്, വീട്ടിലേക്കു പോകാൻ തുടങ്ങുമ്പോഴാണ്
ആ ടാക്സി ഡ്രൈവർക്കു ഒരോട്ടം കൂടി ലഭിച്ചത്. ഒരു വയോധികയായിരുന്നു യാത്രക്കാരി. ചെറിയ ഒരു പെട്ടിയുമായി കാറിൽ കയറിയവർ, പോകേണ്ട സ്ഥലം പറഞ്ഞുകൊടുത്തിട്ടു പറഞ്ഞു: “പട്ടണം ചുറ്റി വേണം പോകാൻ”. അതിനേറെ ദൂരം ഓടണമെന്നു പറഞ്ഞപ്പോൾ, അവർ പറഞ്ഞു: “താങ്കൾക്കു മറ്റു തിരക്കുകൾ ഇല്ലെങ്കിൽ, എന്നെ സഹായിക്കുക”. ഡ്രൈവർ സമ്മതിച്ചു.

ഓരോ സ്ഥലത്തുമെത്തുമ്പോൾ, വയോധിക വിവരിക്കും, ഇതു ഞാൻ ആദ്യമായി ജോലി ചെയ്ത സ്ഥലം, ഇതു കല്യാണം നടന്ന പള്ളി,ഇതു കല്യാണത്തിനു ശേഷം ആദ്യം താമസിച്ച ഇടം, ഇതു ആദ്യ പ്രസവം നടന്ന ആശുപത്രി, ഒടുവിൽ ഡ്രൈവറവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഒരു വൃദ്ധസദനമായിരുന്നത്.

അവരോടു പണമൊന്നും വാങ്ങാതെ പോയ ഡ്രൈവർ, തൻ്റെ ഡയറിയിൽ കുറിച്ചു: “അവർ പറഞ്ഞതനുസരിച്ചു ഞാൻ പ്രവർത്തിക്കാതെയിരുന്നെങ്കിൽ ഏന്താകുമായിരുന്നു, അവരുടെ അവസ്ഥ ഞാൻ ധന്യനായി”.

ചെറിയ കാര്യങ്ങളിലെ മനോഹാരികത ആകും, ചിലപ്പോഴെങ്കിലും വലിയ കാര്യങ്ങളുടെ മഹത്വത്തേക്കാൾ വലുത്. മനദണ്ഡങ്ങൾക്കനുസരിച്ചു ചെയ്യുന്ന മഹനീയ പ്രവൃത്തികൾക്കു ബഹുമതികൾ നേടിത്തരാൻ കഴിഞ്ഞേക്കും, എന്നാൽ മന:സാക്ഷിയ്ക്ക് അനുസരണമായി ചെയ്യുന്ന പുണ്യങ്ങൾക്കാകും, ദൈവാനുഗ്രഹം ലഭ്യമാകുക.

നോട്ടീസ് അടിച്ചു വിതരണം ചെയ്തു, നിർവഹിക്കുന്ന കാരുണ്യ പ്രവൃത്തികളേക്കാൾ, ആരും അറിയാതെ അനുദിന ജീവിതത്തിൽ ചെയ്യുന്ന മനോ ഗുണമുള്ള പ്രവൃത്തികൾക്കായിരിക്കും ഫലസിദ്ധി കൂടുതൽ ലഭിക്കുക. പ്രൗഢി കാണിക്കൽ ചടങ്ങിലെ പ്രധാനി ആകുന്നതിനേക്കാൾ എത്രയോ നല്ലതാണു, ആരോരുമില്ലാത്തവരുടെ ജീവിതത്തിലെയെല്ലാമാകുന്നത്. അതു കുറച്ചു സമയത്തേക്കു മാത്രമാണെങ്കിൽപ്പോലും ധന്യ നിമിഷങ്ങളാണ്.

സർവ്വശക്തൻ തുണയ്ക്കട്ടെ

എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി ✍മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments