Friday, June 12, 2026
Homeഅമേരിക്കന്യൂജേഴ്സി മൗണ്ട് ഒലീവ് സെന്റ് തോമസ് ഇടവക പെരുന്നാൾ ജൂലൈ 26 (വെള്ളി), 27...

ന്യൂജേഴ്സി മൗണ്ട് ഒലീവ് സെന്റ് തോമസ് ഇടവക പെരുന്നാൾ ജൂലൈ 26 (വെള്ളി), 27 (ശനി), ദിവസങ്ങളിൽ

ജോർജ് തുമ്പയിൽ

മൗണ്ട് ഒലിവ് (ന്യൂജേഴ്സി): സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ വാർഷിക പെരുന്നാൾ ജൂലൈ 26 (വെള്ളി), 27 (ശനി), എന്നീ ദിവസങ്ങളിലായി ആചരിക്കുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് സന്ധ്യാനമസ്കാരം, 7 മണിക്ക് സമർപ്പണ ഗാനം, 7:15ന് ഫാ. വിജയ തോമസ് നയിക്കുന്ന കൺവൻഷൻ പ്രസംഗം, 7:30ന് റാസ,
അനുഗ്രഹ പ്രാർത്ഥന, കൈമുത്ത് എന്നിവയ്ക്ക് ശേഷം റോഷിൻ മാമ്മൻ, സിജി ആനന്ദ് എന്നിവർ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടാവും.

ശനി രാവിലെ 8:30ന് നമസ്കാരം, തുടർന്ന് കുർബാനയിൽ ഫാദർ എബി പൗലോസ്
പ്രധാന കാർമികത്വം വഹിക്കും. മധ്യസ്ഥ പ്രാർത്ഥന, ആശീർവാദം എന്നിവയ്ക്ക് ശേഷം ഭക്ഷണവും, റാഫിളും ഉണ്ടായിരിക്കും.

ജൂലൈ 21 ഞായറാഴ്ച കോടി ഉയർത്തലും, ജൂലൈ 28 ഞായറാഴ്ച കൊടിയിറക്കലും ഉണ്ടായിരിക്കും.

കൂടാതെ പെരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 24ന് ഫാദർ ഡോ. എബി ജോർജ് സൂമിലൂടെ കൺവൻഷൻ പ്രസംഗം, 25 -ന് ഫാ. ഡോ. രാജു വർഗീസ് സൂമിലൂടെ കൺവൻഷൻ പ്രസംഗവും നടത്തി.

തോമസുകുട്ടി | റോസിലിൻ ഡാനിയേൽ, റിനു | ബിന്ദു ചെറിയാൻ, എബ്രഹാം |
സൂസാനൊ തോമസ്, റോഷിൻ | ജൂലി ജോർജ്, ജോർജ് | ഇന്ദിര തുമ്പയിൽ എന്നിവരാണ് ഇത്തവണത്തെ പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നവർ.

വിവരങ്ങൾക്ക്: ഫാ.ഷിബു ഡാനിയേൽ (വികാരി), നിതിൻ എബ്രഹാം (സെക്രട്ടറി)
845 – 596 – 0 1 2 2, റിനു ചെറിയാൻ 201 – 455 1826 എന്നിവരുമായി ബന്ധപ്പെടുക.

ജോർജ് തുമ്പയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com