Thursday, October 8, 2026
Homeകേരളംവാഹന ഉടമകൾ ശ്രദ്ധിക്കുക: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം.

വാഹന ഉടമകൾ ശ്രദ്ധിക്കുക: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം.

തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർ.സി) ഡ്രൈവിങ് ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്ന സന്ദേശം വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത് ഈ അടുത്താണ്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പേരിലാണ് വാഹന ഉടമകൾക്കും ലൈസൻസ് ഉടമകൾക്കും വ്യാപകമായി സന്ദേശമെത്തുന്നത്. അതേസമയം മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന ഈ സന്ദേശം തട്ടിപ്പാണോ എന്ന് ചിലർ സംശയിക്കുന്നുണ്ട്. എന്നാൽ, ഈ സന്ദേശം വ്യാജമല്ലെന്നും ഔദ്യോഗികമാണെന്നും കേരള മോട്ടോർ വാഹന വകുപ്പ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

വാഹന ഉടമകളും ലൈസൻസ് ഉടമകളും തങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ (parivahan.gov.in) അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം. ഈ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ മൊബൈൽ നമ്പർ ചേർക്കാനോ അപ്ഡേറ്റ് ചെയ്യാനോ സാധിക്കൂ. പോർട്ടലിൽ നേരിട്ട് അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തവർക്ക് അക്ഷയ, ഇ-സേവാ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ലഭ്യമാണ്.

എന്നാൽ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ വിവരങ്ങൾ കൈമാറാവൂ എന്നത് ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അനൗദ്യോഗിക സന്ദേശങ്ങളോ ലിങ്കുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ