Thursday, February 22, 2024
HomeUS News🌞ശുഭദിനം🌞 | 2024 | ജനുവരി 16 | ചൊവ്വ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ജനുവരി 16 | ചൊവ്വ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

“ആകാശം ഇടിഞ്ഞു വീണാലും അധികാരികൾ നീതി ചെയ്യാൻ മടിക്കരുത് “
“ആൽബർട്ട് കാമ്യു “

അധികാരികൾ പക്ഷപാതരഹിതമായിട്ട് വേണം നീതി നടപ്പാക്കുവാൻ അല്ലെങ്കിൽ സമൂഹം തൃപ്തരാകില്ല. രാജ്യത്തെ നീതിയും നിയമങ്ങളും ഓരോ പൗരന്റെയും ആത്മാവ് തൊട്ടറിയുന്നതാകണം. ഏന്നാൽ ഇക്കാര്യം ഓർക്കുന്ന എത്ര പേരുണ്ട് ഭരണകൂടത്തിലും നിയമപാലകരുടെ ഇടയിലും . നിത്യേനയുള്ള വാർത്തകളിൽ രാജ്യത്ത് നടക്കുന്ന നീതി നിഷേധത്തിന്റെ നേർ ചിത്രങ്ങൾ എത്രയോ നമ്മൾ കാണുന്നു , കേൾക്കുന്നു. എന്നാൽ അധികാരികൾ സ്വാർത്ഥ താല്പര്യം നിലനിർത്താൻ സമൂഹത്തെ അടിച്ചമർത്തുന്ന കാഴ്ചയാണ് കാണുന്നത്.

പിഞ്ചു കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും എതിരെയുള്ള അക്രമങ്ങൾ നിത്യ സംഭവങ്ങളായി മാറുന്നു. രാജ്യത്തെ കോടാനു കോടി പാവപ്പെട്ട മനുഷ്യർ നിത്യ ജീവിതത്തിലെ ആവശ്യങ്ങളിൽ പോലും ഗതിയില്ലാത്തവരായി ജീവിക്കുന്നുണ്ട്. അനീതിയ്ക്കെതിരെ ഒറ്റക്കെട്ടായി പൊരുതി നേടിയ സ്വാതന്ത്ര്യം ചില കാപാലികരുടെ കൈകളിലെത്താതെ സംരക്കിക്കാം. ഒരു മനസ്സോടെ മുന്നേറാം

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹത്തോടെ ശുഭദിനം ആശംസിക്കുന്നു..

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments