Wednesday, September 23, 2026
Homeഇന്ത്യഇടപാടുകാർ ശ്രദ്ധിക്കുക സെപ്റ്റംബർ 27 മുതൽ അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

ഇടപാടുകാർ ശ്രദ്ധിക്കുക സെപ്റ്റംബർ 27 മുതൽ അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാംഘട്ട ത്രിദിന പണിമുടക്ക് സെപ്റ്റംബർ 28 മുതല്‍ ആരംഭിക്കും. സെപ്റ്റംബർ 27 ഞായറാഴ്ചയും 26 നാലാം ശനിയാഴ്ചയും ആയതിനാല്‍ തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടും.

സെപ്റ്റംബർ 26 ശനിയാഴ്ച മുതല്‍ 30 ബുധനാഴ്ച വരെയാണ് ബാങ്ക് ശാഖകള്‍ക്ക് തുടർച്ചയായ അവധി വരുന്നത്. അതിനാല്‍ ആവശ്യമായ ബാങ്ക് ഇടപാടുകള്‍ മുൻകൂട്ടി പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അവധി ദിവസങ്ങളിലും ഓണ്‍ലൈൻ ബാങ്കിങ് സേവനങ്ങള്‍ സാധാരണ നിലയില്‍ ലഭ്യമാകും.

ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ ഉള്‍പ്പെടെ രാജ്യത്തെ ഏഴ് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 11നും സംഘടനകള്‍ പണിമുടക്ക് നടത്തിയിരുന്നു.

റിസർവ് ബാങ്ക്, സെബി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയില്‍ ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ആവശ്യം ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. വിശാലമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കേണ്ട വിഷയമാണെന്നാണ് സർക്കാർ നിലപാട്.

2024 മാർച്ചില്‍ തന്നെ ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കാനുള്ള തീരുമാനം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ സ്വീകരിച്ചിരുന്നു. എന്നാല്‍ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്.

ഇക്കാര്യത്തില്‍ കേന്ദ്ര ലേബർ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബർ 15ന് നടക്കും. പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ ഒക്ടോബർ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് സംഘടനകള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ