തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില വർധിച്ചു. പവന് 640 രൂപ വർദ്ധിപ്പിച്ച്, 1,13,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 14,135 രൂപ. ഇന്നലെ ഒരു ഗ്രാമിന് 14,005 രൂപയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യതയോടെ നിരീക്ഷിക്കുന്ന നിക്ഷേപകർ എക്കാലത്തും പ്രതീക്ഷിക്കുന്ന സുരക്ഷിത നിക്ഷേപമാർഗമാണ് സ്വർണം. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണ വിലയിൽ പ്രതിഫലിപ്പിക്കാറുണ്ട്.



