സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 1,11,960 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 1120 രൂപ പൊന്നിന് കുറഞ്ഞിരിക്കുന്നത്. സ്വർണത്തിന് കത്തുന്ന വില നിലനിൽക്കുമ്പോഴുള്ള ഈ വിലക്കുറവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 113080 രൂപ രേഖപ്പെടുത്തിയ നിരക്കാണ് ഇന്ന് 1,11,960 രൂപയായി കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 13,995 രൂപയാണ് വില. ഇന്നലെ 14135 രൂപയായിരുന്നു. സെപ്റ്റംബർ ഒന്നിന് രേഖപ്പെടുത്തിയ വിലയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. അന്നത്തെ സ്വർണവില 1,15,080 രൂപയായിരുന്നു. സെപ്തംബർ 2ന് രേഖപ്പെടുത്തിയ 1,11,480 രൂപയാണ് സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ നിരക്ക് 1,11,960 രൂപയാണെങ്കിലും വാങ്ങുമ്പോൾ പണിക്കൂലിയെല്ലാം കൂട്ടി 1,29,157 രൂപയാകും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ദിവസവും സ്വർണവില വർധിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ സ്വർണം വാങ്ങാൻ ഏറ്റവും മികച്ചത്.



