Saturday, October 17, 2026
Homeകേരളംനെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വാദം പൂർണമായി. ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തു

പ്രഥമദൃഷ്ട്യ തന്നെ പ്രതികൾക്ക് എതിരെ തെളിവ് ഉണ്ടെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷൻ മൂത്രം, രക്തം എന്നിവ പരിശോധിച്ചപ്പോൾ മദ്യം സ്ഥിരീകരിച്ചു. അന്വേഷണം നിർണ്ണായകഘട്ടത്തിലാണ് രണ്ടുദിവസത്തെ കസ്റ്റഡി കൊണ്ട് പൂർണമാക്കാൻ ആക്കില്ല – പ്രോസിക്യൂഷൻ വ്യക്തമാക്കി.

ജാമ്യാപേക്ഷയെ മരിച്ച ഗോപികയുടെ കുടുംബത്തിൻ്റെ അഭിഭാഷകൻ എതിർത്തു. കേസ് എൻ്റെ ബാപ്പ നോക്കിക്കോളും എന്നാണ് അപകട ശേഷം പ്രതി പറഞ്ഞത്. മുമ്പ് ഏതെങ്കിലും കേസ് ബാപ്പ ഒതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് അഭിഭാഷകൻ പറഞ്ഞു.

തെളിവ് എടുക്കും, ചോദ്യം ചെയ്യലും കഴിഞ്ഞുവെന്നും 24 മണിക്കൂറിൽ അധികം പോലീസ് കസ്റ്റഡി അനുവദിച്ചുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കസ്റ്റഡി പോലീസ് നീട്ടി ചോദിച്ചിട്ടുമില്ല. ഇനിയും ജുഡീഷ്യൽ അതുകൊണ്ട് ജാമ്യം വേണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി വലിയ ചർച്ചയായ വാർത്തയെ ഒതുക്കാനാണ് ഈ അപകടം വലിയ വാർത്തയാക്കിയതെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. BNS 105 വകുപ്പ് ചുമത്തിയത് നിലനിൽക്കുന്നില്ല എന്ന് പ്രതിഭാഗം വാദിച്ചു.

ആദ്യം തന്നെ എഫ്ഐആറിൽ ആ വകുപ്പാണ് ചേർത്തത്. റാഷ് ആൻഡ് നെഗ്ലിജൻസ് ഡ്രൈവിംഗ് അല്ല ചേർത്തത്. അത് ചേർത്തത് പിന്നീട് അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ 105 ചേർക്കുന്നത് മനസ്സിലാകും. ഇവിടെ അതുണ്ടായില്ല. അതായത്, പൊലീസ് ഒരു സെൻട്രൽ വാർത്തയ്ക്ക് കാത്തിരിക്കുക ആയിരുന്നു. നരഹത്യകുറ്റം ചുമത്താൻ എന്ത് കുറ്റമാണ് ഉണ്ടായത്? അമിതവേഗത എന്നതിനും തെളിവില്ല – പ്രതിഭാഗം വാദിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ