ലഖ്നൗ: ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിൻ തീപിടിച്ച് ഒൻപതു പേർ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ ജവാർ വിമാനത്താവളത്തിന് സമീപം യമുന എക്സ്പ്രാസ് വെയിലാണ് സംഭവം. അപകടത്തിൽ നിരവധിപേർക്ക് പൊള്ളലേറ്റിട്ടുമുണ്ട്.
നോയ്ഡയിൽ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ബസിൽ 40ലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഫയർഫോഴ്സും ജേവാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസിൻ തീപിടിക്കുന്നത് നിരവധി പേർ ബസിൽ നിന്ന് പുറത്തേയ്ക്ക് ചാടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



