Thursday, October 15, 2026
Homeഇന്ത്യഭയന്ന് പിന്മാറില്ല'....ഒരു ചെവിക്ക് കേൾവിശക്തി നഷ്ടപ്പെട്ടു, കണ്ണിൽ രക്തം കട്ടപിടിച്ചു; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച്...

ഭയന്ന് പിന്മാറില്ല’….ഒരു ചെവിക്ക് കേൾവിശക്തി നഷ്ടപ്പെട്ടു, കണ്ണിൽ രക്തം കട്ടപിടിച്ചു; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് മലയാളി വിദ്യാര്‍ഥിനി ആതിര.

ഡൽഹി : പൊലീസിന്റെ ക്രൂരതകള്‍ തുറന്നുകാട്ടി വിദ്യാര്‍ഥികള്‍. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം മാധ്യമങ്ങളെ കണ്ടാണ് അനുഭവങ്ങൾ പങ്കുവെച്ചത്. പൊലീസ് മർദ്ദനത്തിൽ മലയാളി വിദ്യാർത്ഥിനി ആതിരയ്ക്ക് ഒരു ചെവിയുടെ കേൾവി നഷ്ടമായെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സിസിടിവി ഇല്ലാത്തിടത്തേക്ക് കൊണ്ടുപോയി രണ്ട് പൊലീസുകാർ തന്നെ മാറിമാറി മർദ്ദിച്ചെന്നും ആതിര വ്യക്തമാക്കി.

ആതിരയ്ക്ക് തന്റെ ഒരു ചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ടു. ആ ചെവി അവൾക്ക് കേൾക്കുന്നില്ല – രാഹുൽ ഗാന്ധി പറഞ്ഞു. സമരക്കാരെ കസ്റ്റഡിയിലെടുക്കുമ്പോൾ ബസിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന് ആതിര ആരോപിച്ചു.”ഇന്നലെ ഞങ്ങളെ തടഞ്ഞുവെച്ചപ്പോൾ ബസിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. നാല് പേർ ചേർന്നാണ് എന്നെ മർദ്ദിച്ചത്.

കസ്റ്റഡിയിലെടുക്കുമ്പോൾ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെങ്കിലും വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അത് ചോദിച്ചതിനാണ് ഞങ്ങളെ ഇത്രയധികം ഉപദ്രവിച്ചത്. എനിക്ക് തടയാൻ പറ്റിയില്ല. പൊലീസ് അല്ല ഞങ്ങളെ ഉപദ്രവിച്ചതെന്നാണ് അവർ പറയുന്നത്. എന്റെ കണ്ണിൽ രക്തം കട്ടപിടിച്ചിരിക്കുകയാണ്. ചെവി കേൾക്കാൻ ബുദ്ധിമുട്ടുണ്ട്” – ആതിര പറഞ്ഞു.

മർദ്ദനമേറ്റ ഋതു ബരേലയെന്ന വിദ്യാർത്ഥിനിയെ സിംഹക്കുട്ടിയെന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ഭയന്ന് പിന്മാറില്ലെന്നായിരുന്നു ഋതുവിന്റെ പ്രതികരണം.വെടിയുണ്ടകൾ വന്നാലും പിന്മാറില്ലെന്ന് മർദ്ദനത്തിൽ പരുക്കേറ്റ മറ്റ് വിദ്യാർത്ഥികളും പറഞ്ഞു. വിദ്യാർത്ഥികളെ ഉപദ്രവിച്ച മുഴുവൻ പേർക്കും ശിക്ഷ വാങ്ങി നൽകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുഴുവൻ തെളിവുകളും കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ