Wednesday, September 23, 2026
Homeഇന്ത്യ"ജനം മരുന്ന് വാങ്ങാൻ വീട് വിൽക്കുന്നു; 2700 രൂപയുടെ മരുന്നിന് മെഡിക്കൽ ഷോപ്പിൽ 27,000: ഇത്...

“ജനം മരുന്ന് വാങ്ങാൻ വീട് വിൽക്കുന്നു; 2700 രൂപയുടെ മരുന്നിന് മെഡിക്കൽ ഷോപ്പിൽ 27,000: ഇത് പകൽക്കൊള്ള” – ആഞ്ഞടിച്ച് സുപ്രീം കോടതി.

ന്യൂഡൽഹി: ചില്ലറ വിൽപനക്കാരന് 2700 രൂപക്ക് നിർമാതാക്കൾ നൽകുന്ന അർബുദ മരുന്നുകൾ 10 ഇരട്ടിയാക്കി 27,000 രൂപക്ക് വരെ മെഡിക്കൽ ഷോപ്പുകൾ വിറ്റഴിക്കുകയാണെന്നും ഇത് പകൽക്കൊള്ളയാണെന്നും സുപ്രീംകോടതി. വ്യാപാരികൾ 10 ഇരട്ടി വില വാങ്ങിയിട്ടും നടപടി എടുക്കേണ്ട അധികാരികൾ നിശ്ശബ്ദത പാലിക്കുകയാണെന്നും സുപ്രീംകോടതി വിമർശിച്ചു.

ജനം മരുന്ന് വാങ്ങാൻ സ്വന്തം വീടുകളും ആഭരണങ്ങളും വരെ വിൽക്കുകയാണെന്ന് മരുന്നുവില നിയന്ത്രിക്കാൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സന്ദീപ് മേത്ത അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു.

നിർമാതാക്കൾ ചില്ലറ വ്യാപാരികൾക്ക് നൽകുന്ന വിലയും അത് ചില്ലറ വിൽക്കാനായി നിർമാതാക്കൾതന്നെ രേഖപ്പെടുത്തുന്ന പരമാവധി വിലയും തമ്മിൽ വലിയ അന്തരം ഉണ്ട്. “ഇതല്ലെങ്കിൽ പിന്നെ മറ്റെന്താണ് കൊള്ള”യെന്ന് സുപ്രീംകോടതി ചോദിച്ചു.

നിലവിൽ താൻ ഉണ്ടാക്കുന്ന മരുന്ന് ഒരു രൂപക്കും അതേ മരുന്നുതന്നെ 1000 രൂപക്കും വിൽക്കാനാവുമെന്ന് കോടതിയിൽ നേരിട്ട് ഹാജരായി വാദിച്ച ഹർജിക്കാരൻ കിഷൻ ചന്ദ് ജയിൻ ബോധിപ്പിച്ചു. അത് നിയന്ത്രിക്കാൻ നിലവിൽ സംവിധാനമില്ല. 60,000 ബ്രാൻഡ് മരുന്നുകൾ വിപണിയിലുള്ളപ്പോൾ അവയിൽ 5,000 ബ്രാൻഡുകൾക്ക് മാത്രമേ നിയന്ത്രണം ഉള്ളൂ എന്നും 83% മരുന്നുകളും വിലയുടെ കാര്യത്തിൽ നിയന്ത്രണമില്ലാത്ത കൂട്ടത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ