Thursday, February 29, 2024
HomeUS News👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിരണ്ടാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിരണ്ടാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)ചരിത്രപ്രധാനികൾ (B)മലയാളം നുറുങ്ങുകൾ (C)പൊതു അറിവും, (D)ദിന വിശേഷങ്ങളും,കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ(E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കാനും മറക്കരുതേ. മുൻപ് കാണിച്ചു തന്ന രീതിയിൽ ചിത്രങ്ങൾ വരച്ചുവൊ .😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) ചരിത്ര പ്രധാനികൾ (3)

ജഗദീഷ് ചന്ദ്രബോസ്

സർ ജഗദീഷ് ചന്ദ്ര ബോസ് (30 നവംബർ 1858 – 23 നവംബർ 1937) ശാസ്ത്രത്തിന്റെ വിവിധ മേഖലകൾക്ക് പേരുകേട്ട പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞൻ, അദ്ദേഹം ഭൗതികശാസ്ത്രജ്ഞൻ, ജീവശാസ്ത്രജ്ഞൻ, ജൈവഭൗതികശാസ്ത്രജ്ഞൻ, സസ്യശാസ്ത്രജ്ഞൻ, പുരാവസ്തു ഗവേഷകൻ എന്നിങ്ങനെ അറിയപ്പെടുന്നു . സസ്യശാസ്ത്രത്തിന് അദ്ദേഹം കാര്യമായ സംഭാവനകൾ നൽകി, ക്രെസ്‌കോഗ്രാഫ് സസ്യങ്ങളുടെ വളർച്ച അളക്കുന്നതിനുള്ള ഒരു ഉപകരണവും അദ്ദേഹം കണ്ടുപിടിച്ചു.

📗📗

👫B) മലയാളം നുറുങ്ങുകൾ (5)

കുട്ടീസ് നമ്മൾ മലയാളം വാക്കുകൾ എഴുതുമ്പോൾ വളരെ ചെറിയ തെറ്റുകൾ ശ്രദ്ധിക്കപ്പെടാതെയുണ്ടാവും. അത്തരം ചില വാക്കുകൾ കഴിഞ്ഞ ആഴ്ച വായിച്ചതിന്റെ തുടർച്ചയായി ഈ ആഴ്ചയിലും വായിച്ചോളൂ .. ട്ടോ 😍

തെറ്റും _ശരിയും

1)ഇയ്യാള്‍ – ഇയാള്‍

2)ഇതിനോടകം – ഇതിനകം

3)ഇതപര്യന്തം – ഇതഃപര്യന്തം (ഇതുവരെ)

4)ഇല്ലങ്കില്‍ – ഇല്ലെങ്കില്‍

5)ഇതിഹാസതുല്ല്യര്‍- ഇതിഹാസതുല്യര്‍

6)ഈഷല്‍ഭേദം- ഈഷദ്‌ഭേദം (ചെറിയവ്യത്യാസം)

7)ഉത്തരവാദിത്തം- ഉത്തരവാദിത്വം

8)ഉപയോക്താവ് – ഉപഭോക്താവ്

9)ഉദ്ദിഷ്ഠമായ – ഉദ്ദിഷ്ടമായ

10)ഉള്‍പ്രേക്ഷ – ഉത്‌പ്രേക്ഷ

11)ഉച്ചിഷ്ഠം – ഉച്ചിഷ്ടം

12)ഉണ്ടന്ന് – ഉണ്ടെന്ന്

13)ഉത്തരവാദിത്തപ്പെട്ട- ഉത്തരവാദപ്പട്ട

14)ഉത്ഗ്രഥനം – ഉദ്ഗ്രഥനം

15)ഉദാരവത്കരിക്കുക – ഉദാരീകരിക്കുക

📗📗

👫C) പൊതുഅറിവ് (15)

കുട്ടീസ്….ഈ ആഴ്ച യിലെ പൊതു അറിവിൽ നമ്മൾ വിവിധ തരം പാട്ടുകൾ 40എണ്ണം മുൻ എട്ട് വാരങ്ങളിൽ പരിചയപ്പെട്ടതിന്റെ തുടർച്ചയായി 5 എണ്ണം കൂടി അറിയാം…. ട്ടോ😍

41. വട്ടിപ്പാട്ട്

പുലയ സ്ത്രീകളും ചെറുമികളും കുട്ടകൾ ഉണ്ടാക്കുമ്പോൾ പാടുന്ന പാട്ടുകളുടെ പ്രമേയം മുള വെട്ടുന്നതും കീറുന്നതും മറ്റുമാണ് .

42. മാവാരതം പാട്ട്

കേരളത്തിൽ പ്രചാരത്തിലുള്ള മഹാഭാരത കഥാ പാട്ടുകൾ . നിഴൽക്കൂത്ത് പാട്ടുകൾ എന്നും അറിയപ്പെടുന്നു .

43. മുളകൊട്ടു പാട്ട്

കേരളത്തിലെ മാരിയമ്മൻ ക്ഷേത്രങ്ങളിലെ അനുഷ്ഠാന ഗാനം. പലതരം വിത്തുകൾ മണ്‍ പാത്രങ്ങളിൽ ഇട്ടു പാട്ട് പാടി മുളപ്പിക്കുന്നതാണ് അനുഷ്ഠാനം . തമിഴ് കലർന്ന മലയാളം പാട്ടുകൾക്ക് അകമ്പടി ചെണ്ടയും ഉടുക്കുമാണ് .

44. അരവ് പാട്ട്

കല്യാണം തുടങ്ങിയ വിശേഷ ദിനങ്ങളിൽ മുറ്റത്തു പന്തലിട്ടു അമ്മികൾ ഇട്ടു അരയ്ക്കുമ്പോൾ പാടുന്ന പാട്ട്. തിയ്യർ , പുലയർ സമുദായക്കാർ പ്രധാനമായും അനുഷ്ഠിച്ചു പോരുന്നു.

45. ആലപ്പാട്ട്

ഉത്തര കേരളത്തിലെ അനുഷ്ഠാന പാട്ടുകൾ . കോതാമൂരി തെയ്യം , പനിയന്മാർ മുതലായവർ തുലാമാസത്തിൽ വീടുകൾ തോറും കയറി ഇറങ്ങി പാടുന്ന പാട്ടുകൾ . ദുരിതങ്ങൾ അകലാനും ഐശ്വര്യം കൈവരാനും ഉള്ള അനുഷ്ഠാനം

📗📗
👫D) ദിന വിശേഷങ്ങൾ

ജനുവരി മാസത്തിലെ ദിന വിശേഷങ്ങൾ

ജനുവരി 1 – ആഗോളകുടുംബദിനം
ജനുവരി 1 – ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം

ജനുവരി 9 – ദേശീയ പ്രവാസി ദിനം

ജനുവരി 10 – ലോകചിരിദിനം.

ജനുവരി 11 –
ലാല്‍ ബഹാദൂര്‍ ശാസ്ത്രി (ചരമദിനം)

ജനുവരി 12 – ദേശീയ യുവജനദിനം.

ജനുവരി 15 – ദേശീയ കരസേനാ ദിനം

ജനുവരി 17-
എം.ജി.രാമചന്ദ്രൻ (ജന്മദിനം)

ജനുവരി 23 – നേതാജി ദിനം (ദേശ്പ്രേ ദിവസ്)

ജനുവരി 24 – ദേശീയ ബാലികാ ദിനം

ജനുവരി 25 – ദേശീയ വിനോദസഞ്ചാരദിനം

ജനുവരി 26 – റിപ്പബ്ലിക് ദിനം
ജനുവരി 26 – ലോകകസ്റ്റംസ് ദിനം

ജനുവരി 30 – രക്തസാക്ഷി ദിനം
ജനുവരി 30 – ലോക കുഷ്ഠരോഗനിവാരണ ദിനം

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (6)

അവതരണം: സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments