Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണം; എസ്ഐടി രൂപീകരിച്ച് സർക്കാർ, എസ് പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംമാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണം; എസ്ഐടി രൂപീകരിച്ച് സർക്കാർ, എസ് പി വിക്രമൻ അന്വേഷണ...

മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണം; എസ്ഐടി രൂപീകരിച്ച് സർക്കാർ, എസ് പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: മാസപ്പടിയിലെ ഇഡി റിപ്പോർട്ട്, എസ്ഐടി രൂപീകരിച്ച് സർക്കാർ ഉത്തരവിറങ്ങി. ക്രൈം ബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും. എസ് പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ. ഡിവൈഎസ്പി മാരും ഇൻസ്പെക്ടർമാരും സംഘത്തിൽ. സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവ് ഇറക്കിയത്.

സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഇഡി കണ്ടെത്തലുകളിൽ നിന്നാകും അന്വേഷണം തുടങ്ങുക. ഹവാല ഇടപാടിൽ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കും.

ഇഡി കത്ത് നൽകി 15 ദിവസത്തിന് ശേഷമാണ് നിർണ്ണായക നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. പിണറായിക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശമെങ്കിലും അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാനാണ് സർക്കാർ തീരുമാനം.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തിയാണ് നയപരമായ തീരുമാനമെടുത്തത്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ രമേശ് ചെന്നിത്തല ഇന്നലെ വിളിച്ചുവരുത്തി കണ്ടിരുന്നു.

അന്വേഷണ സംഘം രൂപീകരിക്കാനുള്ള കത്ത് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡിജിപിക്ക് കൈമാറി. അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് കത്ത് നൽകി.

ക്രൈം ബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിൽ ഒരു എസ്പി ഉൾപ്പെടുന്നതായിരിക്കും അന്വേഷണ സംഘം. പ്രാഥമിക അന്വേഷണമായിരിക്കും ആദ്യം നടത്തുക, സമയപരിധി നിശ്ചയിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ