Thursday, February 22, 2024
HomeUS News🌞ശുഭദിനം🌞 | 2024 | ജനുവരി 11 | വ്യാഴം ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ജനുവരി 11 | വ്യാഴം ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

” എത്ര വെളിച്ചം പുറമേ കാണിച്ചാലും അകം ഇരുട്ടാണങ്കിൽ എന്ത് നേട്ടം?”

ശ്രീ നാരായണ ഗുരു

ഒരു വ്യക്തിയുടെ ഹൃദയത്തിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നുവെങ്കിൽ ബാഹ്യ ലോകത്ത് എത്ര വെളിച്ചമുണ്ടായാലും അത് അയാളുടെ ജീവിത വഴികളെ ഒട്ടും സ്വാധീനിക്കില്ല കാരണം ആ വ്യക്തിയുടെ ചിന്തകൾ മുഴുവൻ മറ്റുള്ളവരെ എങ്ങനെ കുറ്റപ്പെടുത്താമെന്നാണ്. ലോകത്തിലെ അറിവിന്റെ വെളിച്ചം ഒരാളുടെ ഉള്ളിൽ കടക്കണമെങ്കിൽ ആദ്യം മനസ്സ് ശുദ്ധമാക്കണം. അതിനു വേണ്ടി ഹൃദയത്തിലെ അശുദ്ധിയെല്ലാം നീക്കി സ്നേഹത്തിൽ നിലനിർത്തി മറ്റുള്ളവരെ സ്നേഹിക്കാൻ പഠിക്കണം.

അതിനായി ലഭിക്കുന്ന അറിവുകളെ ആശയമായി രൂപാന്തരപ്പെടുത്തി വ്യക്തമായ കാഴ്ചപ്പാടുകൾ ജീവിത യാത്രയിൽ സ്വീകരിക്കേണ്ടതുമുണ്ട്. ഏതൊരാളിൽ നിന്നും ലഭിക്കുന്ന അറിവുകളെ, പോരായ്മകൾ നോക്കാതെ ഹൃദയത്തിൽ ഏറ്റെടുക്കാൻ തയ്യാറാവണം, എങ്കിൽ മാത്രമേ വെളിച്ചത്തിന് പ്രവേശനം ലഭിച്ചു ജീവിതത്തിൽ സൗരഭ്യവാസന നിലനിർത്താൻ സാധിക്കുകയുള്ളു.

എല്ലാ പ്രിയപ്പെട്ടവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു

സ്നേഹത്തോടെ സന്തോഷത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനം.

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments