Monday, July 22, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

നിരർഥക സംവാദങ്ങൾ അവസാനിപ്പിക്കാം
——————————————————————————

ഒരു മൃതദേഹം സംസ്കാര സ്ഥലത്തേക്കു കൊണ്ടു പോകാനൊരുങ്ങുകയായിരുന്നു. ആരോ ഒരാൾ ചോദിച്ചു. “മൃതദേഹത്തിൻ്റെ ഇടതു വശത്തു കൂടിയാണോ അതോ വലതു വശത്തുകൂടിയാണോ ആളുകൾ നടക്കേണ്ടത് ” ഒരാൾ പറഞ്ഞു: ”ഇടതു വശത്തുകൂടി ” മറ്റൊരാൾ പറഞ്ഞു “വലതു വശത്തു കൂടി” അവിടെയുണ്ടായിരുന്നവർ രണ്ടു വിഭാഗമായി തിരഞ്ഞു കലഹമായി. മൃതദേഹമെടുക്കുവാൻ സാധ്യമല്ലാതായി. അപ്പോഴാണു വന്ദ്യ വയോധികനായ ഒരാൾ വന്നത്. പ്രശ്നം കേട്ടശേഷം അദ്ദേഹം പറഞ്ഞു “നിങ്ങൾ,നിങ്ങൾക്കു സൗകര്യമുള്ള ഏതെങ്കിലും വശത്തുകൂടി പോകുക. ഇല്ലെങ്കിൽ, നിങ്ങളിൽ ആരെങ്കിലും കൂടെ, മറ്റൊരു പെട്ടിയുടെ ഉള്ളിലാകും”

അർഥരഹിതങ്ങളായ സംവാദങ്ങളാണ് അപരിഹാര്യങ്ങളായ പ്രശ്നങ്ങളെ സൃഷ്ടിക്കുന്നത്. നിരർഥകമായ ചോദ്യങ്ങൾക്കു ഉത്തരങ്ങളുണ്ടാകില്ല. ചിന്താക്കുഴപ്പമുണ്ടാക്കുകയേയുള്ളൂ. അർഥപൂർണ്ണമായ സംശയങ്ങളും സന്ദേഹങ്ങളുമാണ്. ഗവേഷണങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും നയിക്കുന്നത് എന്നാൽ അനവസരത്തിലുള്ളതും അനാവശ്യവുമായ ചോദ്യങ്ങൾ പലപ്പോഴും കലാപത്തിനു കാരണമായിയെന്നു വന്നേക്കാം.

സംവാദങ്ങൾക്കു സംവേദനക്ഷമത ഉണ്ടായിരിക്കണം. വൈകാരികത ആയിരിക്കരുത്, ആശയ വിനിമയത്തിൻ്റെ അടിസ്ഥാനം സ്വന്തം കാഴ്ചപ്പാടുകളാടുള്ള അതിരു കടന്ന അഭിനിവേശം, സ്വതന്ത്ര ചിന്തകളെ വിലക്കാനേ സഹായിക്കൂ. നിഷ്പക്ഷ നിലപാടുകളിൽ ഉറച്ചു നിന്നു കൊണ്ടു വേണം, പ്രശ്നങ്ങൾക്കു പ്രതിവിധി കണ്ടെത്തുവാൻ, ആളുകളെ ഒന്നിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ചിന്തകൾക്കു അവരെ പോരടിക്കുവാൻ കാരണമാകുന്ന ചിന്തകളേക്കാർ എപ്പോഴും മൂല്യമേറും.

സർവ്വേശ്വരൻ സഹായിക്കട്ടെ.
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments